Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസം നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി; സർബാനന്ദ സോനോവാൾ മാജുലിയിൽ

അസം നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി; സർബാനന്ദ സോനോവാൾ മാജുലിയിൽ

ന്യൂസ് ഡെസ്‌ക്‌

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന അസമിലെ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ബിജെപി നിയമസഭയിലെ 126 സീറ്റുകളിൽ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മാജുലിയിൽനിന്ന് ജനവിധി തേടും. ജാലുക്‌ബാരി നിയമസഭാ മണ്ഡലത്തിൽനിന്ന് ഹിമന്ത ബിശ്വശർമ മത്സരിക്കും. ഇരുവരും ഈ മണ്ഡലങ്ങളിൽനിന്ന് നേരത്തെ മത്സരിച്ചിരുന്നു.

അസോം ഗണ പരിഷത്തിന് 26 സീറ്റുകളും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) 8 സീറ്റുകളും നൽകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP