Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യശ്വന്ത് സിൻഹ പാർട്ടി വിട്ടതിൽ അത്ഭുതമില്ല; അദ്ദേഹത്തിന്റെ പെരുമാറ്റം കോൺഗ്രസുകാരനെ പോലെ; കൂടാരം വിട്ടൊഴിഞ്ഞപ്പോൾ സിൻഹയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

യശ്വന്ത് സിൻഹ പാർട്ടി വിട്ടതിൽ അത്ഭുതമില്ല; അദ്ദേഹത്തിന്റെ പെരുമാറ്റം കോൺഗ്രസുകാരനെ പോലെ; കൂടാരം വിട്ടൊഴിഞ്ഞപ്പോൾ സിൻഹയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തങ്ങളുടെ കൂടാരമൊഴിഞ്ഞതോടെ യശ്വന്ത് സിൻഹയ്ക്കതെതിരെ ശക്തമായ വിമർശനവുമായി ബിജെപി. കോൺഗ്രസുകാരനെ പോലെയായിരുന്നു സിൻഹയുടെ പെരുമാറ്റമെന്നും പാർട്ടി വിട്ടുപോയതിൽ അദ്ഭുതമില്ലെന്നും പാർട്ടി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതികരണങ്ങളും എഴുത്തും കോൺഗ്രസുകാരുടേതിനു സമാനമായിരുന്നു. സിൻഹയ്ക്ക് ബിജെപി ഒട്ടേറെ പദവികളും ബഹുമാനവും കൊടുത്തു. എന്നാൽ അതിനു നിരക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രതിപക്ഷത്തിന്റെ വാക്കുകൾ കേൾക്കുന്ന നേതാവിനെപ്പോലെയായിരുന്നു യശ്വന്ത് സിൻഹയെന്നും ബിജെപി വക്താവ് അനിൽ ബലൂനി പറഞ്ഞു.

ബിജെപി വിടുന്നതായും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ശനിയാഴ്ചയാണ് യശ്വന്ത് സിൻഹ അറിയിച്ചത്.'രാഷ്ട്ര മഞ്ച്' ചർച്ചാവേദി പട്‌നയിൽ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. താൻ സ്വയം ബിജെപി വിടില്ലെന്നും പാർട്ടിക്കു വേണമെങ്കിൽ പുറത്താക്കാമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യശ്വന്ത് സിൻഹ പറഞ്ഞിരുന്നു. രാഷ്ട്ര മഞ്ച് എന്ന പേരിൽ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP