Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉദ്ഘാടന ഓഫറായി 10 രൂപക്ക് ബിരിയാണി; ജനക്കൂട്ടമായതോടെ പുലിവാല് പിടിച്ച് കടയുടമ

ഉദ്ഘാടന ഓഫറായി 10 രൂപക്ക് ബിരിയാണി; ജനക്കൂട്ടമായതോടെ പുലിവാല് പിടിച്ച് കടയുടമ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: 10 രൂപയ്ക്ക് ബിരിയാണി വില്പന നടത്തിയ കടയുടമ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ അരുപ്പുകോട്ടൈ എന്ന സ്ഥലത്താണ് സംഭവം. കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് കടയുടമ പരസ്യം നൽകിയത്. ഇതോടെ കോവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ആളുകൾ തിക്കിത്തിരക്കി. തുടർന്നാണ് കടയുടമ അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ അരുപ്പുകോട്ടൈ മേഖലയിൽ ഞായറാഴ്ചയാണ് സാഹിർ ഹുസൈൻ എന്ന 29കാരൻ പുതിയ ബിരിയാണിക്കട തുറന്നത്. ഉദ്ഘാടന ദിവസം 11 മുതൽ ഒരു മണി വരെയുള്ള 2 മണിക്കൂറിൽ ഒരു പ്ലേറ്റ് ബിരിയാണി 10 രൂപയ്ക്ക് നൽകുമെന്ന് യുവാവ് പരസ്യം നൽകി. പരസ്യം കണ്ട ആളുകൾ രാവിലെ മുതൽക്ക് തന്നെ കടയ്ക്ക് മുന്നിൽ സ്ഥാനം പിടിച്ചു. മാസ്കോ, സാകൂഹിക അകലമോ പാലിക്കാതെ ആൾക്കൂട്ടം കടയ്ക്ക് മുന്നിൽ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്തു.

2500 ബിരിയാണി പാക്കറ്റുകളാണ് വിൽപ്പനക്ക് തയ്യാറാക്കിയത്. ഇതിൽ 500 എണ്ണം വിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടിയ ആളുകളെ സ്ഥലത്തു നിന്ന് ഒഴിവാക്കിയ പൊലീസ് സാഹിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വില്പന നടത്താൻ കഴിയാതെ വന്ന ബിരിയാണി പാക്കറ്റുകൾ ഭിന്നശേഷിക്കാർക്കും തെരുവിലെ പട്ടിണിപ്പാവങ്ങൾക്കും വിതരണം ചെയ്യാൻ പൊലീസ് തന്നെ സംവിധാനം ഒരുക്കുകയും ചെയ്തു. സാഹിറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പകർച്ചാവ്യാധി നിയമം, ദുരന്തനിവാരണ നിയമം തുടങ്ങി വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP