Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202115Tuesday

ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; കോഴിയിറച്ചിക്കും മുട്ടയ്ക്കും വില ഇടിയുന്നു; ഭീതി മൂലം വിൽപ്പന കുറഞ്ഞെന്ന് വ്യാപാരികൾ; കർഷകർ പ്രതിസന്ധിയിൽ

ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; കോഴിയിറച്ചിക്കും മുട്ടയ്ക്കും വില ഇടിയുന്നു; ഭീതി മൂലം വിൽപ്പന കുറഞ്ഞെന്ന് വ്യാപാരികൾ; കർഷകർ പ്രതിസന്ധിയിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുട്ടയുടെയും വില കുറയുകയാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ പുനെയിൽ ഒരു കിലോ ചിക്കന് 82.48 രൂപയായിരുന്നു വില. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഇത് 58.23 രൂപയായി കുറഞ്ഞു. മുട്ടയുടെ വിലയിലും ഇടിവുണ്ടായി.ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വില കുറഞ്ഞു.

ഭീതിമൂലം കോഴിയിറച്ചി, മുട്ട മുതലായവ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കോഴി കർഷകരും, വ്യാപാരികളും ആശങ്കയിലായി. കൊവിഡിന് ശേഷം കച്ചവടം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിയാനയിലെ പഞ്ചകുലയിൽ കോഴികളെ കൊല്ലാൻ ആരംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP