Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

പക്ഷിപ്പനി: കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം

പക്ഷിപ്പനി: കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം

ന്യൂസ് ഡെസ്‌ക്‌

ലഖ്‌നൗ : രാജ്യത്തെ പ്രശസ്തമായ കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് പക്ഷികളുടെ ജീവൻ അപകടത്തിലാക്കിയ പക്ഷിപ്പനി മൃഗശാലയിലും സ്ഥിരീകരിച്ചതോടെയാണ് ഈ നടപടി. മൃഗശാലയിലെ കാട്ടുകോഴികളിലാണ് പക്ഷിപ്പനി ആദ്യമായി കണ്ടെത്തിയത്. തുടർന്ന് മൃഗശാലയിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തുകയും അടച്ചിടികയുമായിരുന്നു.

കാട്ടുകോഴികൾക്ക് ബാധിച്ചത് പക്ഷിപ്പനിയാണെന്ന ലാബ് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് അധികാരികൾ കടക്കുന്നത്. പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്. ഇതിന് ശേഷം താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലും. ഞായറാഴ്ചയ്ക്കകം എല്ലാ പക്ഷികളെയും കൊന്ന് കത്തിക്കുവാനാണ് നീക്കം.

മൃഗശാലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കൂടാതെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ഇറച്ചി വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP