Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ബിനോയ് കോടിയേരി ഓഷിവാര സ്‌റ്റേഷനിലെത്തിയത് അഭിഭാഷകനോടൊപ്പം; ജാമ്യ രേഖകളിൽ ഒപ്പിട്ട് മടങ്ങിയ ബിനോയിയെ തിങ്കളാഴ്‌ച്ച ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകൾ

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ബിനോയ് കോടിയേരി ഓഷിവാര സ്‌റ്റേഷനിലെത്തിയത് അഭിഭാഷകനോടൊപ്പം; ജാമ്യ രേഖകളിൽ ഒപ്പിട്ട് മടങ്ങിയ ബിനോയിയെ തിങ്കളാഴ്‌ച്ച ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി. അഭിഭാഷകനോടൊപ്പമാണ് ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയത്. ജാമ്യ വ്യവസ്ഥയിലെ നടപടികൾ പൂർത്തിയാക്കാനായിരുന്നു ഇത്. തുടർന്ന് ജാമ്യ രേഖകളിൽ ഒപ്പിട്ട ശേഷം അദ്ദേഹം മടങ്ങി. ബുധനാഴ്ച രാത്രി ബിനോയ് മുംബൈയിൽ എത്തിയിരുന്നെന്നാണു സൂചന. തിങ്കളാഴ്ച ബിനോയിയെ പൊലീസ് ചോദ്യം ചെയ്‌തേക്കും.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അഭിഭാഷകനൊപ്പമാണു പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ജാമ്യരേഖകളിൽ ഒപ്പിട്ടു നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങിയതായി ഓഷിവാര പൊലീസ് അറിയിച്ചു. മുംബൈ ദിൻഡോഷി കോടതി കർശന ഉപാധികളോടെയാണു കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്.

പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ. പരിശോധനയ്ക്ക് രക്തസാമ്പിളുകൾ നൽകണം, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധികൾ.

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചു. യുവതി കോടതിയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്റെ വാദംകേട്ട ശേഷമാണ് കോടതി മുൻകൂർജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഡാൻസ് ബാർ നർത്തകിയായിരുന്ന ബിഹാർ സ്വദേശി നൽകിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. യുവതി പരാതി നൽകിയതിലെ കാലതാമസവും പൊലീസിന് നൽകിയ പരാതിയിലെയും ബിനോയ്ക്ക് അഭിഭാഷകൻ മുഖേന അയച്ച നോട്ടീസിലെ വിവരങ്ങളിലെയും വൈരുധ്യങ്ങളും ചുണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP