Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിൽ സഞ്ചരിച്ചവരെ ഓവർടേക്ക് ചെയ്തതിന് കെട്ടിയിട്ട് മർദനം; ബംഗളൂരുവിൽ ദലിത് യുവാവ് ജീവനൊടുക്കി; പ്രതികളെത്തേടി പൊലീസ്

ബൈക്കിൽ സഞ്ചരിച്ചവരെ ഓവർടേക്ക് ചെയ്തതിന് കെട്ടിയിട്ട് മർദനം; ബംഗളൂരുവിൽ ദലിത് യുവാവ് ജീവനൊടുക്കി; പ്രതികളെത്തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബൈക്കിൽ ഓവർടേക്ക് ചെയ്തതിനു മേൽജാതിക്കാർ മരത്തിൽ കെട്ടിയിട്ടു മർദിച്ച ദലിത് യുവാവ് ജീവനൊടുക്കി. പട്ടികജാതിക്കാരായ ആദി കർണാടക വിഭാഗത്തിൽ പെട്ട ഉദയ് കിരൺ (22) ആണ് കോലാറിൽ മരിച്ചത്.

കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ ഉദയിനെ, വൊക്കലിഗ സമുദായക്കാരായ നാലംഗ സംഘമാണു തടഞ്ഞു നിർത്തിയത്. 3 ബൈക്കുകളിൽ സഞ്ചരിച്ച ഇവരെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനം.

പിടിച്ചെടുത്ത ബൈക്കും മൊബൈൽ ഫോണും തിരിച്ചെടുക്കാൻ മുതിർന്നവരെ കൂട്ടി എത്തിയപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മർദിച്ചത്. ഇതിൽ മനംനൊന്ത് മണിക്കൂറുകൾക്കകം ഉദയ് തൂങ്ങിമരിച്ചെന്നാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതികൾ ഒളിവിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP