Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗളൂരുവിൽ ബൈക്കപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു; മരണപ്പെട്ടത് മണ്ണാർക്കാട്, കുടക് സ്വദേശികൾ

ബംഗളൂരുവിൽ ബൈക്കപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു; മരണപ്പെട്ടത് മണ്ണാർക്കാട്, കുടക് സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: നഗരത്തിലെ റിങ് റോഡിലെ സുമനഹള്ളിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾ മരിച്ചു. പാലക്കാട് മണ്ണാർകാട് കച്ചേരിപറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തിൽ സൈദലവി- ആയിഷ ദമ്പതികളുടെ മകൻ ഷമീമുൽ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി എം.എ. ഹമീദ്- സാജിത ദമ്പതികളുടെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. റിയാസുദ്ദീൻ, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈൻ, ആരിഫത്ത് എന്നിവരാണ് ഷമീമുൽ ഹഖിന്റെ സഹോദരങ്ങൾ.

ഷംന, ഷഹന എന്നിവരാണ് ആദിലി?ന്റെ സഹോദരങ്ങൾ. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP