Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവരുടെ പേരുകൾ ഒരിക്കലും മറന്നു പോകരുത്'; പുൽവാമയിൽ ഉൾപ്പടെ വീരമൃത്യുവരിച്ച 71 ജവാന്മാരുടെ പേരുകൾ ശരീരത്തിൽ ടാറ്റു ചെയ്ത് യുവാവ്; ഇത് രാജസ്ഥാൻ സ്വദേശി ജവന്മാർക്ക് നൽകുന്ന ആദരം

'അവരുടെ പേരുകൾ ഒരിക്കലും മറന്നു പോകരുത്'; പുൽവാമയിൽ ഉൾപ്പടെ വീരമൃത്യുവരിച്ച 71 ജവാന്മാരുടെ പേരുകൾ ശരീരത്തിൽ ടാറ്റു ചെയ്ത് യുവാവ്; ഇത് രാജസ്ഥാൻ സ്വദേശി ജവന്മാർക്ക് നൽകുന്ന ആദരം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാന്മാർക്ക് ആദരമർപ്പിക്കുകയാണ് രാജ്യം മുഴുവൻ. കൂടാതെ അവരുടെ കുടുംബങ്ങൾക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും വലിയ രീതിയിൽ സഹായങ്ങളും ലഭിക്കുന്നുണ്ട്. ആ ദുരന്തിന്റെ കണ്ണീർ താഴ്ന്നിട്ടില്ലെങ്കിലും ആ ധീര ജവന്മാരെ ആദരം കൊണ്ട് മൂടുകയാണ് ഓരോ ഇന്ത്യക്കാരനും. അതേസമയം രാജസ്ഥാനിൽ ബിക്കാനെറിൽ ഗോപാൽ സഹരൺ എന്ന യുവാവ് ജവാന്മാരുടെ പേരുകൾ തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നിൽ പ്രണാമം അർപ്പിച്ചത്. 71 രക്തസാക്ഷികളുടെ പേരാണ് ഗോപാൽ തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്.

ബിക്കാനെറിലെ ഭഗത് സിങ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളാണ് ഗോപാൽ. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവരുടെ പേര് ഒരിക്കലും മറന്നു പോകാതിരിക്കാനാണ് താൻ ഇത് ചെയ്തതെന്ന് ഗോപാൽ പറയുന്നത്.

'നമ്മുടെ രാജ്യത്തിനായി ജീവൻ നഷ്ടപ്പെടുത്തിയർക്ക് ആദരവ് അർപ്പിക്കാൻ ഞങ്ങൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പുൽവാമ ആക്രമണത്തിന് ശേഷമാണ് ഞാൻ തീരുമാനിച്ചത് അവരുടെ പേരുകൾ ഒരിക്കലും മറന്നു പോകാതിരിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന്. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട 40 പേർക്കു പുറമേ, സമീപകാലത്തു നടന്ന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട മറ്റു 31 ജവാന്മാരുടെ പേരുകൾ കൂടി ഞാൻ ടാറ്റൂ ചെയ്തു,' ഗോപാൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 14നാണ് പുൽവാമ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ വസന്തകുമാർ ഉൾപ്പെടെ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ 17 മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ജെയ്‌ഷെ മുഹമ്മതിന്റെ മൂന്ന് കമാൻഡർമാരെയും സൈന്യം വധിച്ചു.ജെയ്‌ഷെ മുഹമ്മദിന്റെ കശ്മീർ താഴ്‌വരയിലെ കമാൻഡർ കമ്രാൻ ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഇയാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. പുൽവാമയിൽ ചാവേറാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയത് ഇയാളെന്നാണ് കരുതുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ റാഷിദ്, കശ്മീർ സ്വദേശിയായ ഹിലാൽ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP