Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ തമിഴ്‌നാട്ടിൽ അക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണം; വിഡിയോ ചിത്രീകരിച്ചത് പട്‌നയിലെ ബംഗാളി കോളനിയിൽ; യൂട്ഊബർ മനീഷ് കശ്യപ് അറസ്റ്റിൽ

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ തമിഴ്‌നാട്ടിൽ അക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണം; വിഡിയോ ചിത്രീകരിച്ചത് പട്‌നയിലെ ബംഗാളി കോളനിയിൽ;  യൂട്ഊബർ മനീഷ് കശ്യപ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: തമിഴ്‌നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ അക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ വീഡിയോകൾ നിർമ്മിച്ചുവെന്ന കേസിൽ ബിഹാറിലെ പ്രമുഖ യൂട്ഊബർ അറസ്റ്റിലായി. ബിഹാർ, തമിഴ്‌നാട് പൊലീസുകൾ രജിസ്റ്റർ ചെയ്ത കേസിൽ മനീഷ് കശ്യപാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണിത്.

മനീഷ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോകൾ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കശ്യപിന്റെ സ്വത്തുക്കൾ കണ്ടുക്കെട്ടാൻ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടിലെത്തിയതിന് പിന്നാലെ ശനിയാഴ്ച രാവിലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെസ്റ്റ് ചാമ്പരൻ ജില്ലയിലെ ജഗദീഷ്പുർ പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടിൽ താമസിക്കുന്ന ബിഹാർ തൊഴിലാകളുമായി ബന്ധപ്പെട്ട് ഇയാൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തമിഴ്‌നാട്ടിൽ ബിഹാറികളെ മർദിച്ചുകൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ എന്ന പേരിലടക്കമാണ് വീഡിയോകൾ പ്രചരിച്ചിരുന്നത്.

ബിഹാറി തൊഴിലാളികൾ ചോരയൊലിപ്പിച്ച് നിൽക്കുന്ന വിഡിയോ ചിത്രീകരിച്ചത് പട്‌നയിലെ ജക്കൻപുരിലുള്ള ബംഗാളി കോളനിയിൽ വച്ചാണെന്ന് മനീഷ് സമ്മതിച്ചു. ഈമാസം ആറിന് ചിത്രീകരിച്ച വിഡിയോ എട്ടിന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. മനീഷിന്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തേ മരവിപ്പിച്ചിരുന്നു.

ഇയാൾ പ്രചരിപ്പിച്ച വിഡിയോകൾ ഉയർത്തിക്കാട്ടി ബിജെപി ബിഹാർ നിയമസഭയിൽ വൻ പ്രതിഷേധമുയർത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ബിഹാർ വിരുദ്ധരായി മുദ്രകുത്താൻ ശ്രമിക്കുകയും ചെയ്തു. തേജസ്വി യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.

ബിഹാർ സർക്കാർ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടിൽ സന്ദർശനത്തിനായി അയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കുകയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP