Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിഹാറിൽ ഭരണകക്ഷി എംഎൽഎ ബാർ നർത്തകിക്കൊപ്പം ആടിപ്പാടിയതു വിവാദത്തിൽ; തലവേദനയായത് ജനതാദൾ യുണൈറ്റഡിന്

ബിഹാറിൽ ഭരണകക്ഷി എംഎൽഎ ബാർ നർത്തകിക്കൊപ്പം ആടിപ്പാടിയതു വിവാദത്തിൽ; തലവേദനയായത് ജനതാദൾ യുണൈറ്റഡിന്

പട്‌ന: ഭരണകക്ഷി എംഎൽഎ ബാർ നർത്തകിക്കൊപ്പം ആടിപ്പാടിയത് ബിഹാറിൽ ജനതാദൾ യുണൈറ്റഡിന് തലവേദനയാകുന്നു. ബാർഹാരിയ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ശ്യാം ബഹദൂർ സിങ്ങാണ് തന്റെ മണ്ഡലത്തിൽ സ്വകാര്യ ചടങ്ങിനിടെ ബാർ നർത്തകിയ്‌ക്കൊപ്പം നൃത്തം ചെയ്തത്.

നർത്തകിക്കൊപ്പം നൃത്തം ചെയ്ത വീഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. നൃത്തം ചെയ്യുന്നതിന് പുറമെ അശ്ലീല ചേഷ്ടകൾ എംഎൽഎ കാണിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങളിൽപ്പെട്ടയാളാണ് ശ്യാം ബഹദൂർ സിങ്. ഇദേഹത്തിന് പുത്തരിയല്ല. 2012ൽ വിവാഹ ചടങ്ങിനിടെ പെൺകുട്ടികളോടൊത്ത് നൃത്തം ചെയ്ത് എംഎൽഎ വിവാദത്തിൽപെട്ടിരുന്നു. 2010ലും സമാന സംഭവത്തിന്റെ വീഡിയോ പുറത്തായിരുന്നു. അന്ന് മാപ്പു പറഞ്ഞാണ് ശ്യാം ബഹദൂർ സിങ് രക്ഷപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP