Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറി കോവിഡ് ബാധിച്ചു മരിച്ചു; അനേകം കർഷകത്തൊഴിലാളി സമരങ്ങൾ നയിച്ച സത്യനാരായൺ സിങ് അന്തരിച്ചത് ഇന്നലെ രാത്രിയോടെ

ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറി കോവിഡ് ബാധിച്ചു മരിച്ചു; അനേകം കർഷകത്തൊഴിലാളി സമരങ്ങൾ നയിച്ച സത്യനാരായൺ സിങ് അന്തരിച്ചത് ഇന്നലെ രാത്രിയോടെ

സ്വന്തം ലേഖകൻ

പട്‌ന: ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് (77) കോവിഡ് ബാധിച്ചു മരിച്ചു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 30ന് പട്‌ന എയിംസിൽ പ്രവേശിപ്പിച്ച സിങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

രണ്ടു തവണ ബെൽറൂണ്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സത്യനാരായൺ സിങ് അനേകം കർഷകത്തൊഴിലാളി സമരങ്ങൾ നയിക്കുകയും നീണ്ട കാലം ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. ഭഗരിയ മണ്ഡലത്തിൽ 7000 ഏക്കറോളം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകിയത് സത്യനാരായൺ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP