Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഡല്ലൂരിൽ കൂറ്റൻ മരം വീണ് വാഹനങ്ങൾ തകർന്നു; അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

ഗൂഡല്ലൂരിൽ കൂറ്റൻ മരം വീണ് വാഹനങ്ങൾ തകർന്നു; അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

മറുനാടൻ ഡെസ്‌ക്‌

ഗൂഡല്ലൂർ: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കൂറ്റൻ മരം വീണ് വാഹനങ്ങൾ തകർന്നു. താലൂക്ക് ഓഫീസ് റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് മുൻവശത്തായാണ് ഇന്ന് നാലരയോടെ കൂറ്റൻ ചീനിമരം പൊട്ടിവീണത്. പ്രവർത്തിദിനമല്ലാത്തതുകൊണ്ട് മാത്രമാണ് ആളപായം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. നിറയെ വാഹനങ്ങളും ആളുകളും പതിവായി ഉള്ള റോഡിന് കുറുകെയാണ് മരം വീണിരിക്കുന്നത്. എന്നാൽ ശബ്ദം കേട്ട് പലരും ഓടി മാറുകയായിരുന്നു.

അതേ സമയം ഒരു കാറും അഞ്ച് ഇരുചക്രവാഹനങ്ങളും തകർന്നിട്ടുണ്ട്. പ്രവർത്തിദിനമായിരുന്നെങ്കിൽ മരത്തിന് ചുവട്ടിലായുള്ള വിശ്രമകേന്ദ്രത്തിൽ നിറയെ ആളുകൾ എത്താറുണ്ടായിരുന്നത്രേ. വർഷങ്ങൾ പഴക്കമുള്ളതും അപകടവസ്ഥയിലുള്ളതുമായ നിരവധി മരങ്ങൾ നഗരത്തിലിനിയുമുണ്ടെന്ന് ഇവിടുത്തെ വ്യാപാരികളും ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP