Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കശ്മീർ പുനഃസംഘടനക്ക് ശേഷം തകർന്നടിഞ്ഞത് ആപ്പിൾ വിപണി; ഭീകരാക്രമണത്തെ ഭയന്ന് ലോറി ഡ്രൈവർമാർ റോഡിലിറങ്ങാൻ ഭയക്കുന്നു; വിപണിയിലുണ്ടാകുന്നത് കോടികളുടെ നഷ്ടം; ആശങ്കയിൽ കർഷകരും വ്യാപാരികളും

കശ്മീർ പുനഃസംഘടനക്ക് ശേഷം തകർന്നടിഞ്ഞത് ആപ്പിൾ വിപണി; ഭീകരാക്രമണത്തെ ഭയന്ന് ലോറി ഡ്രൈവർമാർ റോഡിലിറങ്ങാൻ ഭയക്കുന്നു; വിപണിയിലുണ്ടാകുന്നത് കോടികളുടെ നഷ്ടം; ആശങ്കയിൽ കർഷകരും വ്യാപാരികളും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീർ പുനഃസംഘടനക്ക് പിന്നാലെ തകർന്നടിഞ്ഞത് കശ്മീരി ആപ്പിൾ വിപണി. പ്രദേശത്ത് തുടരുന്ന ശക്തമായ നിയന്ത്രണങ്ങളും ലോഡ് കൊണ്ടുപോകാൻ ഡ്രൈവർമാർ ഭയപ്പെടുന്നതും കാരണം കർഷകരും മൊത്ത വ്യാപാരികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മൂലം കശ്മീർ ആപ്പിൾ വിപണിയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ചരക്ക് നീക്കമാണ് കർഷകരും വ്യാപാരികളും നേരിടുന്ന വലിയ വെല്ലുവിളി.

തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ റോഡുകളിൽ വാഹനവുമായി ഇറങ്ങാൻ ഡ്രൈവർമാർ തയ്യാറല്ല. ഇപ്പോൾ സൈന്യത്തിന്റെ വാഹന വ്യൂഹത്തിനൊപ്പം മാത്രമാണ് ആപ്പിൾ ലോറികൾ കടത്തിവിടുന്നത്. ഇത് മൂലം ഉണ്ടാകുന്ന കാലതാമസം കാരണം ആപ്പിൾ കേടാവുകയും ചെയ്യുന്നു.ആപ്പിളിന്റെ നിലവാരത്തെയും വിലയെയും ഇത് ബാധിച്ചു. 100 രൂപയിൽ നിന്ന് 30 രൂപയായി വില കുറഞ്ഞു.

നിയന്ത്രണങ്ങളും ആപ്പിൾ കയറ്റിപോകുന്ന ലോറികൾക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കശ്മീരിലെ ആപ്പിൾ വിപണിയിൽ വലിയ ആഘാതം ഉണ്ടാകുന്നത്. ആപ്പിൾ കശ്മീരിൽ നിന്ന് ജമ്മുവിൽ എത്തിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കുമൊക്കെ അയക്കുന്നത്. തീവ്രവാദി ആക്രമണത്തിൽ ആപ്പിൾ ലോറിയുടെ ഡ്രൈവർ കൊല്ലപ്പെട്ടതോടെ കശ്മീരിലേക്ക് പോകാൻ ഡ്രൈവർമാർ ഭയപ്പെടുന്നു. ഇതോടെ, സമയത്തിന് ആപ്പിൾ വിപണിയിൽ എത്തിക്കാൻ കർഷകർക്കും ഇടനിലക്കാർക്കും കഴിയുന്നില്ല.

രുചിയും പ്രത്യേക മണവും ഉള്ള കശ്മീരി ആപ്പിളുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്റാണ്. എന്നാൽ നാല്പത് ശതമാനത്തിന്റെയെങ്കിലും കുറവാണ് ആപ്പിൾ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ ആപ്പിളാണ് കശ്മീരിൽ ഉല്പാദിപ്പിക്കുന്നത്. ജമ്മുകശ്മീരിന്റെ ആഭ്യന്തര ഉല്പാദനത്തിലെ 20 ശതമാനം വരുന്നത് ആപ്പിളിൽ നിന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP