Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തുറക്കാനാകുക മെഡിക്കൽ സ്റ്റോറുകളും പാൽവിതരണ കേന്ദ്രങ്ങളും മാത്രം; റോഡിൽ അനുവദിക്കുക പൊലീസിനെയും ആരോ​ഗ്യപ്രവർത്തകരെയും സർക്കാർ ജീവനക്കാരെയും; ഇൻഡോറിന് പിന്നാലെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് ഭോപ്പാലും

തുറക്കാനാകുക മെഡിക്കൽ സ്റ്റോറുകളും പാൽവിതരണ കേന്ദ്രങ്ങളും മാത്രം; റോഡിൽ അനുവദിക്കുക പൊലീസിനെയും ആരോ​ഗ്യപ്രവർത്തകരെയും സർക്കാർ ജീവനക്കാരെയും; ഇൻഡോറിന് പിന്നാലെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് ഭോപ്പാലും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി ഭോപ്പാൽ. മരുന്ന്, പാൽ എന്നീ അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാ കടകളും അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ ജില്ലയായി മാറിയിരിക്കുകയാണ് ഭോപ്പാൽ. ഇന്ന് അർധരാത്രി മുതൽ പൊലീസ് ,ആരോഗ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരല്ലാതെ മറ്റാരെയും റോഡിൽ കാണരുത് എന്നും കർശന നിർദേശമുണ്ട്.

ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി പല്ലവി ജെയിൻ ഗോവിൽ, ഇൻഫോർമേഷൻ/കമ്യൂണിക്കേഷൻ അഡീഷണൽ ഡയറക്ടർ ഡോ.വീണ സിൻഹ എന്നിവർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയിലേക്ക് ഭരണാധികാരികൾ കടന്നിരിക്കുന്നത്. നിരവധി സർക്കാർ ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ഐഎഎസ് ഓപീസർ ജെ.വിജയകുമാർ, ആയുഷ്മാൻ നിനിരാമം സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എംപി പബ്ലിക് ഹെൽത്ത് കോർപറേഷൻ മാനേജിങ് ഡയറക്ടറുമായ കുമാർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഭോപ്പാലിൽ 15 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 31-ന്ശിവരാജ് സിങ് ചൗഹാൻ സർക്കാർ ഇൻഡോർ ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇൻഡോറിൽ 128 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ ആകെ 179 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11 പേർ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP