Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ചിരുന്നു; അനുസരിച്ചില്ലെങ്കിൽ ക്രൂരമർദനവും; ആറുമാസക്കാലമായി നിരന്തരം പീഡിപ്പിച്ചു; ഭോപ്പാൽ പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരകൾ; ഭിന്നശേഷിക്കാരായ പെൺകുട്ടികൾ അനുഭവിച്ചത് ക്രൂരപീഡനമെന്ന് വ്യക്തമാക്കി പൊലീസും

അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ചിരുന്നു; അനുസരിച്ചില്ലെങ്കിൽ ക്രൂരമർദനവും; ആറുമാസക്കാലമായി നിരന്തരം പീഡിപ്പിച്ചു;  ഭോപ്പാൽ പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരകൾ; ഭിന്നശേഷിക്കാരായ പെൺകുട്ടികൾ അനുഭവിച്ചത് ക്രൂരപീഡനമെന്ന് വ്യക്തമാക്കി പൊലീസും

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിലെ അഭയകേന്ദ്രത്തിൽ ഭിന്നശേഷിക്കാരായ പെൺകുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്ഥാപനം നടത്തിപ്പുകാർക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടികൾ. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് പീഡനത്തിന് ഇരയായ നാലാമത്തെ പെൺകുട്ടിയും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിക്കുമായിരുന്നെന്നും ഇത് അനുസരിച്ചില്ലെങ്കിൽ ക്രൂര പീഡനമായിരുന്നു ശിക്ഷയെന്നും പെൺകുട്ടികൾ മൊഴി നൽകി. ആറുമാസത്തോളം നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ക്രൂരപീഡനമാണ് അഭയകേന്ദ്രത്തിൽ നേരിട്ടതെന്ന് ഇരയായ പെൺകുട്ടികൾ മൊഴി നൽകിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐ.ടി) രൂപം നൽകി. ഭിന്നശേഷിക്കാരായ നാല് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭയകേന്ദ്രത്തിന്റെ ഉടമ അശ്വനി ശർമ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഉന്നതതല യോഗം വിളിച്ചുകൂട്ടി എല്ലാ ജില്ലകളിലെയും അഭയകേന്ദ്രങ്ങളിൽ നേരിട്ട് പരിശോധന നടത്താൻ പൊലീസ് മേധാവികളോടും കളകടർമാരോടും ഉത്തരവിട്ടിട്ടുണ്ട്.

ഭോപ്പാലിലെ അവ്വാദ്പുരിയിൽ വാടകക്കെട്ടിടത്തിലാണ് സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെയുള്ള അഭയകേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. 2016ൽ ആരംഭിച്ച സ്ഥാപനത്തിൽ 21 പെൺകുട്ടികളെയാണ് പാർപ്പിച്ചിരുന്നത്. മൂകയും ബധിരയുമായ പെൺകുട്ടിയാണ് അശ്വനി ശർമയ്‌ക്കെതിരെ ആദ്യം പരാതി നൽകിയത്. തന്നെ ഉപദ്രവിച്ച ആളിന്റെ പേര് കുട്ടി കടലാസിൽ എഴുതി പൊലീസിന് കൈമാറിയിരുന്നു. ശർമ്മയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാർ, യു.പി സംസ്ഥാനങ്ങളിലെ ബാലികാസദനങ്ങളിലെ ലൈംഗിക പീഡനങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP