Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ബിജെപി എംഎൽഎ ഭീമ മാണ്ഡവിയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭീമയുടെ വാഹനം ലക്ഷ്യം വെച്ചുള്ള ആക്രമണം വിദൂര നിയന്ത്രിത ബോംബ് ഉപയോഗിച്ച്

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ബിജെപി എംഎൽഎ ഭീമ മാണ്ഡവിയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭീമയുടെ വാഹനം ലക്ഷ്യം വെച്ചുള്ള ആക്രമണം വിദൂര നിയന്ത്രിത ബോംബ് ഉപയോഗിച്ച്

മറുനാടൻ ഡെസ്‌ക്‌

 

ദന്തേവാഡ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ ബിജെപി എംഎൽഎ ഭീമ മാണ്ഡവിയും അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ദന്തേവാഡ മേഖലയിലൂടെ സഞ്ചരിക്കവെ എംഎൽഎയുടെ വാഹനവ്യൂഹത്തിനു നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. നാൽപതുകാരനായ ഭീമ മാണ്ഡവി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദന്തോവഡയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണു നിയമസഭയിൽ എത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭീമയുടെ വാഹനം ലക്ഷ്യമാക്കി ആക്രമണം ഉണ്ടായത്. റോഡിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട അഞ്ച് പൊലീസുകാരും. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിആർപിഎഫ് സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ് ഉണ്ടായതായും റിപ്പോർട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP