Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭീമ കൊറേഗാവ് കേസിൽ ഹനി ബാബുവിനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; ലാപ്‌ടോപ്പിൽ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന രേഖകൾ ഉണ്ടെന്ന എൻഐഎ വാദം അസംബന്ധനം; എൻഐഎ എല്ലാവരെയും അർബൻ നക്‌സലുകളായി മുദ്രകുത്തുന്നു; ആരോപണവുമായി ഹനിയുടെ ഭാര്യ

ഭീമ കൊറേഗാവ് കേസിൽ ഹനി ബാബുവിനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; ലാപ്‌ടോപ്പിൽ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന രേഖകൾ ഉണ്ടെന്ന എൻഐഎ വാദം അസംബന്ധനം; എൻഐഎ എല്ലാവരെയും അർബൻ നക്‌സലുകളായി മുദ്രകുത്തുന്നു; ആരോപണവുമായി ഹനിയുടെ ഭാര്യ

സ്വന്തം ലേഖകൻ

മുംബൈ: ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ ഇല്ലാതെയാണ് ഡൽഹി സർവകലാശാല മലയാളി അദ്ധ്യാപകൻ ഹനിബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു ഭാര്യ ജെന്നി റൊവേന. തെളിവെടുപ്പിന് വിളിച്ചുകൊണ്ടുപോയ ശേഷം ഹനിബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന രേഖകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. എന്നാൽ ഇത് അസംബന്ധമാണെന്നും അവർ വ്യക്തമാക്കി.

എൻഐഎ എല്ലാവരെയും അർബൻ നക്‌സലുകളായി മുദ്രകുത്തുകയാണെന്നും ഹനിബാബുവിന്റെ അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും ജെന്നി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ രണ്ട് വർഷം മുൻപുണ്ടായ അക്രമ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മലയാളിയും ഡൽഹി സർവകലാശാല അദ്ധ്യാപകനുമായ ഹനി ബാബുവിനെ ദേശിയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ യുടെ മുംബൈ ഓഫീസിൽ വെച്ച് ഹനി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്‌റുകളാണ് അക്രമത്തിന് പിന്നിലെന്നും ഇവരുമായി ഹനി ബാബുവിന് ബന്ധമുണ്ടെന്നുമാണ് എൻഐഎ പറയുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മഹാരാഷ്ട്ര പൊലീസ് ഹനി ബാബുവിന്റെ ഡൽഹിയിലുള്ള വസതിയിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ കണ്ടെടുത്ത ലാപ്‌ടോപ്പിൽ നിന്നുള്ള തെളിവുകൾ മാവോയിസ്‌റ് ബന്ധം സാധുകരിക്കുന്നതാണെന്നും എൻഐഐ അവകാശപ്പെടുന്നു. വരവര റാവു, ഗൗതം നവലാഖ് തുടങ്ങി അദ്ധ്യാപകരും സാമൂഹ്യ പ്രവർത്തകരുമായ നിരവധി പേർ കേസിൽ നേരത്തെ അറസ്റ്റിൽ ആയിട്ടുണ്ട്.

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 2018 ജനുവരി 1 ന് ഭീമ കൊറേഗാവിൽ ദളിത് വിജയാഘോഷ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ദലിത് യുവാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP