Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീം ആർമി ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയും; അനുരാജി ഇനി ചന്ദ്രശേഖർ ആസാദിനൊപ്പം പാർട്ടിയെ നയിക്കും; കാലടി സംസ്‌കൃത സർവ്വകലാശാലയിലെ ഹിന്ദി ഗവേഷകയായ അനുരാജി ദളിത് വിദ്യാർത്ഥി നിരയിലെ പ്രമുഖ സാന്നിധ്യം

ഭീം ആർമി ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയും; അനുരാജി ഇനി ചന്ദ്രശേഖർ ആസാദിനൊപ്പം പാർട്ടിയെ നയിക്കും; കാലടി സംസ്‌കൃത സർവ്വകലാശാലയിലെ ഹിന്ദി ഗവേഷകയായ അനുരാജി ദളിത് വിദ്യാർത്ഥി നിരയിലെ പ്രമുഖ സാന്നിധ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കരുത്തരായി വരുന്ന ഭീം ആർമ്മിയെ നയിക്കാൻ ഇനി മലയാളി യുവതിയും. ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി തെരഞ്ഞെടുക്കപ്പെട്ടു. കാലടി സംസ്‌കൃത സർവ്വകലാശാലയിലെ ഹിന്ദി ഗവേഷകയായ പിആർ അനുരാജിയാണ് ഭീം ആർമിയുടെ പുതിയ ഉപാധ്യക്ഷ. അംബേദ്കറിന്റെ ആശയങ്ങളിൽ ആകൃഷ്ടയായി വിദ്യാർത്ഥി സംഘടനയിലൂടെ ദളിത് വിദ്യാർത്ഥിരകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവന്ന അനുരാജി പാർട്ടിയുടെ കേരളഘടകത്തിന്റെ കരുത്തയായ അംഗവുമാണ്.

ദളിത് ബഹുജൻ മേഖലയിലെ പ്രവർത്തനങ്ങളിലൂടെ ഉത്തർപ്രദേശിൽ നിന്നും ഉയർന്നുവന്ന ഭീം ആർമിയും നേതാവ് ചന്ദ്രശേഖർ ആസാദും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. മലങ്കര എസ്റ്റേറ്റിലെ ജാതിമതിൽ തകർത്തുള്ള പ്രതിഷേധത്തിലൂടെയാണ് അടുത്തിടെ കേരളത്തിൽ ഭീം ആർമി ശ്രദ്ധ നേടുന്നത്.

ഇക്കഴിഞ്ഞ മാർച്ച് മാസമാണ് 26 വർഷം മുമ്പ് മലങ്കര എസ്റ്റേറ്റ് നിർമ്മിച്ച ഗേറ്റ് ദളിത് കോളനിയിലേക്കുള്ള പ്രവേശനം വിലക്കുന്നതാണ് എന്നാരോപിച്ചുകൊണ്ട് ഭീം ആർമി പ്രവർത്തകർ ഗേറ്റ് തകർത്തത്.തൊടുപുഴയ്ക്കടുത്ത് മുട്ടം പാമ്പാനി ദളിത് കോളനി റോഡിന് നടുവിലൂടെ സ്ഥാപിച്ച ഗേറ്റാണ് പ്രവർത്തകർ തകർത്തത്. സംഭവത്തെ തുടർന്ന് ഭീം ആർമി സംസ്ഥാന പ്രസിഡന്റ് റോബിൻ ആലപ്പുഴ, ജനറൽ സെക്രട്ടറി പ്രൈസ് കണ്ണൂർ, വൈസ് പ്രസിഡന്റ് മൻസൂർ കൊച്ചുകടവ്, സിപിഎം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

2015ലാണ് ചന്ദ്രശേഖർ ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ ബിആർ അംബേദ്കറിന്റേയും ബിഎസ്‌പി സ്ഥാപകൻ കാൻഷിറാമിന്റേയും ആശയങ്ങളിൽ അടിയുറച്ചാണ് ദളിത് വിഭാഗങ്ങൾക്കുവേണ്ടി ഭീം ആർമി പ്രവർത്തിക്കുന്നത്. പൗരത്വനിയമം, ഹാത്രസ് ബലാത്സംഗം മുതലായ വിഷയങ്ങളിൽ ഭീം ആർമിയും ചന്ദ്രശേഖർ ആസാദും നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഉയർന്നുവരുന്ന ലോകനേതാക്കളിുടെ പട്ടികയിൽ ടൈംമാസിക ചന്ദ്രശേഖർ ആസാദിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP