Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിൽ, തെലങ്കാന മുഖ്യമന്ത്രി ഒരു കാര്യം ഓർക്കണം: ഈ അപമാനം ഞങ്ങൾ മറക്കില്ല, ഉടൻ തന്നെ മടങ്ങിയെത്തിയിരിക്കും: ഹൈദരാബാദ് പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ ആസാദ്

'സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിൽ, തെലങ്കാന മുഖ്യമന്ത്രി ഒരു കാര്യം ഓർക്കണം: ഈ അപമാനം ഞങ്ങൾ മറക്കില്ല, ഉടൻ തന്നെ മടങ്ങിയെത്തിയിരിക്കും: ഹൈദരാബാദ് പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ ആസാദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനെത്തിയതിന്റെ പേരിൽ ഞായറാഴ്ച ഹൈദരാബാദ് പൊലീസ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്. ആസാദിനെ ഇന്ന് രാവിലെയാണ് പൊലീസ് വിമാനമാർഗം ആസാദിനെ ഡൽഹിയിലേക്ക് തിരിച്ചയച്ചത്.

രാവിലെ 6.55 ന് ഹൈദരാബാദ്-ഡൽഹി വിമാനത്തിലായിരുന്നു അദ്ദേഹത്തെ എത്തിച്ചതെന്ന് വിവരം. ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ നിന്നായിരുന്നു ഞായറാഴ്ച ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന റാലിയിൽ പങ്കെടുക്കാതിരിക്കുന്നതിന് വേണ്ടിയായായിരുന്നു പൊലീസ് നടപടി. തനിക്ക് നേരിടേണ്ടി വന്ന ഈ അപമാനം ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്നും തന്നെ ബലമായി എയർപോർട്ടിലേക്ക് കൊണ്ടുവന്ന് ഡൽഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ പറഞ്ഞു.

''തെലങ്കാനയിൽ, സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ് ഇപ്പോൾ ഉള്ളത്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുകയാണ്. ആദ്യം എന്റെ ജനങ്ങളെ ലാത്തികൊണ്ട് നേരിട്ടു. പിന്നെ എന്നെ അറസ്റ്റ് ചെയ്തു, ഇപ്പോൾ എന്നെ വിമാനത്താവളത്തിലേക്ക് ബലമായി കൊണ്ടുവന്ന് ഡൽഹിയിലേക്ക് തിരിച്ചയക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രി ഒരു കാര്യം ഓർക്കണം. ഈ അപമാനം ഞങ്ങൾ മറക്കില്ല. ഉടൻ തന്നെ മടങ്ങിയെത്തിയിരിക്കും'', ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു.

പ്രക്ഷോഭത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് ഭാഷ്യം. റിപ്പബ്ലിക്ക് ദിനത്തിൽ മെഹ്ദിപ്പട്ടണത്തിലെ ക്രിസ്റ്റൽ ഗാർഡനിലെ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ആസാദ്. ആൾ ഇന്ത്യ ദളിത്-മുസ്ലിം-ആദിവാസി പ്രോഗ്രസീവ് ഫ്രണ്ടിന്റെ ഒരു പരിപാടിയിലും ഇന്ന് സംവദിക്കേണ്ടതായിരുന്നു ഇദ്ദേഹം. നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റൽ ഗാർഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടന്നപ്പോഴും ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡിസംബറിൽ പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ജുമാ മസ്ജിദിൽ നിന്നു പ്രക്ഷോഭം നയിച്ച ചന്ദ്രശേഖർ ആസാദ്, പലകുറി പൊലീസിനെ വെട്ടിച്ചു കടന്ന ശേഷമാണു പിടികൊടുത്തത്. ഡൽഹിയിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തി കൊണ്ടായിരുന്നു ആസാദിനു കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഇതു തിരുത്തിയിരുന്നു. ജയിൽ മോചിതനായ ശേഷം സിഎഎയ്‌ക്കെതിരെ നടന്ന വിവിധ പ്രതിഷേധ പരിപാടികളിൽ ആസാദ് പങ്കെടുക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP