Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ പ്രണയ പാരവശ്യത്തിന് മുന്നിൽ എന്ത് ലോക്ക് ഡൗൺ? കാമുകനെ കാണാൻ യുവതി കാൽനടയായി സഞ്ചരിച്ചത് 60 കിലോമീറ്റർ; ഒടുവിൽ മനം പോലെ മാംഗല്യവും; പുന്നയ്യക്ക് ഇനി ഭവാനി സ്വന്തം

ഈ പ്രണയ പാരവശ്യത്തിന് മുന്നിൽ എന്ത് ലോക്ക് ഡൗൺ? കാമുകനെ കാണാൻ യുവതി കാൽനടയായി സഞ്ചരിച്ചത് 60 കിലോമീറ്റർ; ഒടുവിൽ മനം പോലെ മാംഗല്യവും; പുന്നയ്യക്ക് ഇനി ഭവാനി സ്വന്തം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രണയത്തിന് കണ്ണും കാതുമില്ലെന്നൊക്കെ ആളുകൾ പറയും. ചില ഘട്ടങ്ങളിൽ അത് സത്യമാണ് താനും. അത്തരമൊരു പ്രണയ കഥയാണ് ഈ ലോക്ക് ഡൗൺ കാലത്ത് കേൾക്കുന്നത്. കാമുകനെ വിവാഹം കഴിക്കാൻ വേണ്ടി കാമുകിയായ പെൺകുട്ടി ലോക്ക് ഡൗൺ അവഗണിച്ചു കാൽനടയായി സഞ്ചരിച്ചത് 60 കിലോ മീറ്ററാണ്. കഷ്ടതകൾ അനുഭവിച്ചുള്ള നാടു ചുറ്റൽ ഒടുവിൽ വിജയത്തിലെത്തി. ഇരുവരും ഒന്നാകുകയും ചെയ്തു.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ 19 കാരി ചിതികല ഭവാനിയാണ് 60 കിലോമീറ്റർ നടന്ന് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് വർഷം നാലായി. ബന്ധം ഇരുവരും വീട്ടിൽ അറിയിച്ചിട്ടും വിവാഹത്തിന് പെൺവീട്ടുകാർ അനുമതി നൽകിയില്ല. ഇതോടെ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.

അപ്പോഴാണ് അപ്രതീക്ഷിതമായി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. കൃഷ്ണ ജില്ലയിലെ ഹനുമാൻ ജംഗ്ഷനിലാണ് ഭവാനി താമസിക്കുന്നത്, അടുത്ത ഗ്രാമമായ എഡെപ്പള്ളിയിലാണ് പുന്നയ്യയുടെ വീട്. വീട്ടിൽ അകപ്പെട്ടുപോയെങ്കിലും സഹായിക്കാൻ ആരുമില്ലെങ്കിലും തീരുമാനം നടപ്പാക്കാൻ തന്നെ ഭവാനി ഉറപ്പിച്ചു. കാമുകന്റെ വീട്ടിലേക്ക് നടന്നുപോകാനാണ് ഭവാനി തീരുമാനിച്ചത്. 60 കിലോമീറ്റർ കാൽനട യാത്രയ്ക്കൊടുവിൽ ഭവാനി കാമുകനടുത്തെത്തി. ഇരുവരുടെയും വിവാഹവും കഴിഞ്ഞു.

എന്നാൽ ഭവാനിയുടെ വീട്ടുകാർ വീണ്ടും അടങ്ങിയിരുന്നില്ല, അവർ ഭീഷണിയുമായെത്തി. ഒടുവിൽ സംരക്ഷണമാവശ്യപ്പെട്ട് ഭവാനിയും പുന്നയ്യയും പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി. 'വെള്ളിയാഴ്ച രാവിലെയാണ് സംരക്ഷണമാവശ്യപ്പെട്ട് ഇവർ ഞങ്ങളെ സമീപിച്ചത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഇത്രയേറെ ദൂരം നടന്നാണ് പെൺകുട്ടി കാമുകന് അടുത്തേക്ക് എത്തിയതെന്ന് മനസ്സിലായത്.' സി ഐ വെങ്കട നാരായണൻ പറയുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും പ്രയാപൂർത്തിയായതിനാൽ പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗൺസിലിങ് നൽകി മടക്കി അയച്ചു. 'ലോക്ക്ഡൗണിന് ശേഷം വിവാഹം കഴിച്ചാലോ എന്ന് ആലോചിച്ചതാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇനിയും നീണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്. ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല. പുന്നയ്യയുടെ അരികിലേക്ക് ഞാൻ കാൽനടയായി എത്തി.' ആശ്വാസത്തോടെ ഭവാനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP