Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'യാത്ര കാരണം എന്റെ ക്ഷമ വർധിച്ചിട്ടുണ്ട്; നേരത്തെ, ഞാൻ പെട്ടെന്നുതന്നെ അസ്വസ്ഥനാകുമായിരുന്നു'; ഭാരത് ജോഡോ യാത്ര തന്റെ വ്യക്തിത്വത്തിൽ മാറ്റമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി

'യാത്ര കാരണം എന്റെ ക്ഷമ വർധിച്ചിട്ടുണ്ട്; നേരത്തെ, ഞാൻ പെട്ടെന്നുതന്നെ അസ്വസ്ഥനാകുമായിരുന്നു'; ഭാരത് ജോഡോ യാത്ര തന്റെ വ്യക്തിത്വത്തിൽ മാറ്റമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ:വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് ഭാരത് ജോഡോ യാത്ര വിജയകരമായി തുടരവേ യാത്രയിലൂടെ തനിക്കുണ്ടായ മാറ്റം വ്യകത്മാക്കി രാദുൽ ഗാന്ധി.ദീർഘദൂരം പിന്നിട്ട യാത്രയിലൂടെ തന്റെ വ്യക്തിത്വത്തിൽ വളരെയധികം മാറ്റം സംഭവിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.യാത്രയിലെ അനുഭവങ്ങലിലൂടെ ക്ഷമയും മറ്റുള്ളവരെ കേൾക്കാനുള്ള കഴിവും വർധിച്ചതായും രാഹുൽ ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'യാത്ര കാരണം എന്റെ ക്ഷമ വർധിച്ചിട്ടുണ്ട്. നേരത്തെ, ഞാൻ പെട്ടെന്നുതന്നെ അസ്വസ്ഥനാകുമായിരുന്നു. മറ്റുള്ളവരെ കേൾക്കാനുള്ള കഴിവും ഇപ്പോൾ കൂടിയിട്ടുണ്ട്. ആരെങ്കിലും എന്റെ അടുത്ത് വന്നാൽ, ഞാൻ അവരെ കൂടുതൽ കേൾക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം വളരെ പ്രയോജനകരമാണെന്ന് തോന്നുന്നു' -രാഹുൽ ഗാന്ധി പറഞ്ഞു.

പദയാത്ര തുടങ്ങിയ സമയത്ത് മുമ്പുണ്ടായ പരിക്ക് കാരണം കാൽമുട്ടുകൾക്ക് വേദനയുണ്ടായിരുന്നെന്നും ഈ അവസ്ഥയിൽ യാത്രതുടരാൻ കഴിയുമോ എന്ന് ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.യാത്ര മുന്നോട്ടുപോകവേ ക്രമേണ ആ ഭയത്തെ താൻ അഭിമുഖീകരിച്ചുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.ഭാരത്‌ജോഡോ യാത്രയിലെ സംതൃപ്തി നൽകിയ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് പദയാത്രക്കിടെ ഒരു കൊച്ചുപെൺകുട്ടി വന്ന് താങ്കൾ ഒറ്റക്കാണ് നടക്കുന്നതെന്ന് കരുതരുതെന്നും ഞാൻ നിങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്നും എഴുതിയ കുറിപ്പ് സമ്മാനിച്ചത് രാഹുൽഗാന്ധി ഓർത്തെടുത്തു.

ഞാറയറാഴ്ചയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ പദയാത്രയെത്തിയത്.സെപ്റ്റംബർ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോയാത്ര യാത്ര ആരംഭിച്ചത്.മധ്യപ്രദേശിലെ പര്യടനത്തിന് ശേഷം ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP