Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവാക്സിൻ ഓരോ ബാച്ചിനും 200ലേറെ ഗുണനിലവാര പരിശോധന; പുറത്തിറക്കുന്നത് സി.ഡി.എല്ലിന്റെ അംഗീകാര പ്രകാരം; ആശങ്കകൾക്ക് മറുപടിയുമായി ഭാരത് ബയോടെക്

കോവാക്സിൻ ഓരോ ബാച്ചിനും 200ലേറെ ഗുണനിലവാര പരിശോധന; പുറത്തിറക്കുന്നത് സി.ഡി.എല്ലിന്റെ അംഗീകാര പ്രകാരം; ആശങ്കകൾക്ക് മറുപടിയുമായി ഭാരത് ബയോടെക്

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: കോവാക്സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലെന്നും 200 ലേറെ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നുണ്ടെന്നും ഭാരത് ബയോടെക്. ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധന നടത്തുന്നുണ്ട്.

ബാംഗ്ലൂർ പ്ലാന്റിൽ നിന്നുള്ള ചില വാക്സിൻ ബാച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്ത് എത്തിയത്. ഗുണനിലവാര പ്രശ്നങ്ങളുള്ളതിനാൽ ബാംഗ്ലൂർ പ്ലാന്റിൽ നിർമ്മിച്ച കോവാക്സിന്റെ ആദ്യത്തെ ചില ബാച്ചുകൾ നിരസിച്ചതാണ് വാക്സിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതെന്ന് നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് മേധാവി ഡോ. എൻ.കെ. അറോറ പറഞ്ഞിരുന്നു. കോവാക്സിൻ ലഭ്യതക്കുറവിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതിന് വിശദീകരണവുമായായാണ് ഭാരത് ബയോടെക് രംഗത്തെത്തിയത്. ഇതുവരെ പുറത്തിറക്കിയ കോവക്സിന്റെ എല്ലാ ബാച്ചുകളും ഹൈദരാബാദിലെ പ്ലാന്റിലാണ് നിർമ്മിച്ചതെന്ന് കമ്പനി പറഞ്ഞു. അവ പൂർണമായും ഓഡിറ്റിങ്ങിന് വിധേയമായിരുന്നുവെന്നും അംഗീകാരം ലഭിച്ചിരുന്നുവെന്നും ഭാരത് ബയോടെക് കൂട്ടിച്ചേർത്തു.

കോവാക്സിന്റെ ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നുണ്ടെന്നും തുടർന്ന് കേന്ദ്ര ഡ്രഗ് ലബോറട്ടറിയിൽ (സിഡിഎൽ) സാമ്പിളുകൾ സമർപ്പിക്കാറുണ്ടെന്നും ഭാരത് ബയോടെക് പറഞ്ഞു. സി.ഡി.എല്ലിന്റെ അംഗീകാര പ്രകാരമാണ് ബാച്ചുകൾ വാണിജ്യ ആവശ്യത്തിനായി വാക്സിൻ പുറത്തിറക്കുന്നതെന്നും അവർ വ്യക്തമാക്കി.

പരീക്ഷണ ബാച്ചുകളുടെ ഗുണനിലവാരം തൃപ്തികരമല്ലാത്തതിനാൽ നിരസിക്കപ്പെട്ടുവെന്നും ഇത് ഉത്പാദനം വർധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയെന്നും അറോറയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബാച്ചുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പൊതു ഉപഭോഗത്തിന് ലഭ്യമാകുമെന്നും അറോറ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP