Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുപ്പി വേണെങ്കിൽ മാസ്‌ക് ധരിക്കണം; തമിഴ്‌നാട്ടിൽ മദ്യശാലകൾ തുറന്നു; സ്വകാര്യ ബാറുകൾക്ക് പ്രവർത്തന അനുമതിയില്ല

കുപ്പി വേണെങ്കിൽ മാസ്‌ക് ധരിക്കണം; തമിഴ്‌നാട്ടിൽ മദ്യശാലകൾ തുറന്നു; സ്വകാര്യ ബാറുകൾക്ക് പ്രവർത്തന അനുമതിയില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ തമിഴ്‌നാട്ടിലെ മദ്യശാലകൾ ഇന്ന് തുറന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകൾ തുറക്കാൻ തീരുമാനമായത്. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ മദ്യശാലകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ ബീവറേജസ് ഔട്ട്ലെറ്റുകൾ മാത്രമാണ് ഇപ്പോൾ തുറക്കുന്നത്. സ്വകാര്യ ബാറുകൾക്ക് ഇപ്പോഴും പ്രവർത്തിക്കാൻ അനുമതിയില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌ക് ധരിക്കാത്തവർക്ക് മദ്യം നൽകില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.

നന്നായി അണുവിമുക്തമാക്കിയതിന് ശേഷമാണ് ബീവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിച്ചത്. അതിർത്തി പ്രദേശങ്ങളിലെ മദ്യശാലകൾ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് നിലവിലെ തീരുമാനം. സാനിറ്റെസർ നൽകിയതിന് ശേഷമാണ് എല്ലാവർക്കും മദ്യം നൽകുന്നത്. കൃത്യമായി സാമൂഹ്യഅകലം പാലിച്ചുവേണം ക്യൂ നിൽക്കാൻ. തിരക്ക് നിയന്ത്രിക്കാൻ വിവിധ ഔട്ട്ലെറ്റുകളിൽ പൊലീസ് സേനയേയും വിന്യസിച്ചിട്ടുണ്ടായിരുന്നു. ഒരാൾക്ക് പരമാവധി ഫുൾ ബോട്ടിൽ മദ്യം മാത്രമാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP