Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കാലിൽ പ്ലാസ്റ്റർ ഇട്ടതിനാൽ നേരെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന വാദം അംഗീകരിച്ചില്ല; പറഞ്ഞാൽ കേട്ടാൽ മതിയെന്ന് ആക്രോശിച്ച് യുവാവിനെ തല്ലി ചതച്ചു; ആശുപത്രിയിലും മലയാളി എംഎൽഎയുടെ മകന്റെ പ്രതികാരാക്രമണം; ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടിനെതിരെ പ്രതിഷേധം ശക്തം; അടികൊണ്ട് വിദ്വത് ഗുരുതരാവസ്ഥയിൽ; ബംഗളൂരുവിലെ ആക്രമം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും

ഒരു കാലിൽ പ്ലാസ്റ്റർ ഇട്ടതിനാൽ നേരെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന വാദം അംഗീകരിച്ചില്ല; പറഞ്ഞാൽ കേട്ടാൽ മതിയെന്ന് ആക്രോശിച്ച് യുവാവിനെ തല്ലി ചതച്ചു; ആശുപത്രിയിലും മലയാളി എംഎൽഎയുടെ മകന്റെ പ്രതികാരാക്രമണം; ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടിനെതിരെ പ്രതിഷേധം ശക്തം; അടികൊണ്ട് വിദ്വത് ഗുരുതരാവസ്ഥയിൽ; ബംഗളൂരുവിലെ ആക്രമം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും

ബംഗളൂരു: ബംഗളൂരുവിലെ ആഡംബര ഹോട്ടലിൽ മലയാളി എംഎൽഎയുടെ മകൻ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കോൺഗ്രസ് എംഎൽഎ എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവിലെ ഡോളർ കോളനിയിൽ താമസിക്കുന്ന വിദ്വത് എന്ന യുവാവിനു നേരെയാണ് കൈയേറ്റമുണ്ടായത്. ബെംഗളൂരു യുബി സിറ്റിയിലെ ഹോട്ടലിലാണ് സംഭവം. എംഎൽഎ പുത്രനും പത്തോളം സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്വതിനെ എംഎൽഎ ഹാരിസ്. സന്ദർശിച്ചു. എന്നാൽ, കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്താനാണ് എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെ.ഡി-എസും ആരോപിച്ചു. ഇത് പുതിയ വിവാദങ്ങൾക്ക് വഴി വച്ചു.

കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ വിദ്വതിന് കസേരയിൽ നേരെ ഇരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ എംഎൽഎയുടെ മകൻ എത്തി കസേര നേരെയിടാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്വതിനെ ആശുപത്രിയിൽ എത്തിയും മുഹമ്മദും സുഹൃത്തുക്കളും മർദ്ദിക്കുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച വിദ്വതിന്റെ സഹോദരനെയും സംഘം മർദ്ദിച്ചു. യുവാവ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കോൺഗ്രസ് എംഎ‍ൽഎ എൻ.എ ഹാരീസിന്റെ മകൻ മുഹമ്മദ് നലപാഡും കൂട്ടാളികളും ചേർന്നാണ് വിദ്വതിനെ മർദ്ദിച്ചത്. യു.ബി സിറ്റിയിലെ മുന്തിയ ഭക്ഷണശാലയിൽ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഒരു കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്ന വിദ്വതിന് ഇരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 'നേരെ ഇരിക്കൂ' എന്ന് പറഞ്ഞ് മുഹമ്മദും സംഘവും ഇയാളുമായി വഴക്കുണ്ടാക്കി. വാക്കുതർക്കത്തിനിടെ ഇവർ വിദ്വതിനെ ആക്രമിക്കുകയായിരുന്നു.

കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോൺഗ്രസ് പ്രതിരോധത്തിലാകുന്നത്. കുറ്റവാളികൾ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിവാദമായതോടെ മുഹമ്മദിനെ യുത്ത് കോൺഗ്രസിൽ നിന്നും നേതൃത്വം പുറത്താക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP