Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കാമുകിയെ ഒരുനോക്ക് കാണാനായി പ്രവാസിയായ കാമുകൻ ബെംഗലൂരുവിലെത്തി; മൂന്ന് ദിവസം കഴിയുമ്പോൾ താൻ തിരികെ മടങ്ങുമെന്ന് പരിഭവം പറഞ്ഞതോടെ കട്ടകലിപ്പിൽ സൈക്കോ കാമുകിയും; ബെംഗലൂരൂ റെയിൽവേ സ്റ്റേഷനിൽ കിടന്ന് അലമ്പുണ്ടാക്കിയ മലയാളികളായ കമിതാക്കൾ മൂലം വലഞ്ഞത് റെയിൽവേ സുരക്ഷാ സേനയും; ഒടുവിൽ ബന്ധുക്കളെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി

കാമുകിയെ ഒരുനോക്ക് കാണാനായി പ്രവാസിയായ കാമുകൻ ബെംഗലൂരുവിലെത്തി; മൂന്ന് ദിവസം കഴിയുമ്പോൾ താൻ തിരികെ മടങ്ങുമെന്ന് പരിഭവം പറഞ്ഞതോടെ കട്ടകലിപ്പിൽ സൈക്കോ കാമുകിയും; ബെംഗലൂരൂ റെയിൽവേ സ്റ്റേഷനിൽ കിടന്ന് അലമ്പുണ്ടാക്കിയ മലയാളികളായ  കമിതാക്കൾ മൂലം വലഞ്ഞത് റെയിൽവേ സുരക്ഷാ സേനയും; ഒടുവിൽ ബന്ധുക്കളെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ബെംഗളൂരു റെയിൽവേ പൊലീസിനെ വട്ടം കറക്കി മലയാളികളായ സൈക്കോ കമിതാക്കളുടെ തമ്മിലടി. മലാളി നേഴ്‌സായ കാമുകിയും പ്രവാസിയായ കാമുകനും തമ്മിലാണ് റെയിൽവേ സ്റ്റേഷനിൽ വഴക്കുണ്ടാക്കിയത്. ഏഴുവർഷമായി പ്രണയത്തിലായ ഇരുവരും. വഴക്കിൻഖെ കഥ കേട്ട് ആർ.പി.എഫ് ഉദ്യോഗസ്ഥർ വരെ കുഴഞ്ഞു പോയി.

Stories you may Like

കോഴിക്കോട് സ്വദേശികളായ യുവതിയും ആൺസൃഹൃത്തും തമ്മിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടർന്ന് റെയിൽവേ പൊലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റേഷനിൽ രണ്ടുദിവസംമുമ്പ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു.

രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് സംഗതി പിടികിട്ടിയത്. വൈറ്റ്ഫീൽഡിലെ ആശുപത്രിയിൽ നഴ്സാണ് യുവതി. ഏഴുവർഷമായി ഉരുവരും പ്രണയത്തിലാണെന്ന് റെയിൽവേ സുരക്ഷാസേനയും പറയുന്നത്. സൗദിയിൽ ജോലി ചെയ്യുന്ന യുവാവ് കാമുകിയെ കാണാനായി കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെത്തിയത്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് തനിക്ക് തിരിച്ച് പോകണമെന്ന് കമുകിയോട് പരിഭവം പറഞ്ഞ് മടങ്ങാനൊരുങ്ങവേ കഥ മാറി. ഒറ്റയ്ക്ക് വിടില്ലെന്നും പോകാനനുവദിക്കില്ലെന്നുമായി കാമുകി.

പിന്നെ പറയാനുണ്ടോ പുകില്..ജനക്കൂട്ടം നോക്കി നിൽക്കെ പൊതിരെ വഴക്ക്. തന്നെ ജോലിക്ക് വിടാൻ അനുവദിക്കുന്നില്ലെന്നാണ് കാമുകന്റെ പരാതി. യുവതിയെ പറഞ്ഞ് മനസിലാക്കാൻ റെയിൽ വോ പൊലീസും പണിപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെത്തി തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP