Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ പൗരത്വ പട്ടിക: തിരിച്ചറിയൽ രേഖകളിലെ തെറ്റുകൾ തിരുത്തുന്നതിന് ഹെൽപ് ഡെസ്‌കുമായി ബെംഗളൂരുവിലെ മുസ്ലിം പള്ളികൾ: ജാമിയ മസ്ജിദിൽ സഹായം തേടി എത്തിയത് 800ഓളം പേർ

ദേശീയ പൗരത്വ പട്ടിക: തിരിച്ചറിയൽ രേഖകളിലെ തെറ്റുകൾ തിരുത്തുന്നതിന് ഹെൽപ് ഡെസ്‌കുമായി ബെംഗളൂരുവിലെ മുസ്ലിം പള്ളികൾ: ജാമിയ മസ്ജിദിൽ സഹായം തേടി എത്തിയത് 800ഓളം പേർ

സ്വന്തം ലേഖകൻ

 ബംഗളുരു: പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ പട്ടിക എന്നിവയെ ചൊല്ലി മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ആശങ്ക വ്യാപകമായതിനിടെ ഹെൽപ്പ് ഡെസ്‌കും ബോധവത്ക്കരണവുമായി ബംഗളുരുവിലെ മുസ്ലിം പള്ളികൾ രംഗത്ത്. വ്യക്തികളുടെ ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അതിൽ തിരുത്തുകൾ വരുത്തുന്നതിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിനായാണ് പള്ളികളിൽ ഹെൽപ്പ് ഡെസ്‌ക് തുറന്നിരിക്കുന്നത്.

ബംഗളുരുവിലെ സിററി മാർക്കറ്റിനു സമീപമുള്ള ജാമിയ മസ്ജിദിൽ മൂന്ന് മാസം മുമ്പ് തന്നെ ആരംഭിച്ച ഹെൽപ് ഡെസ്‌കിൽ രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ ഏകദേശം 800 ഓളം പേരാണ് കൗണ്ടറിലെത്തി സഹായം തേടിയത്. രേഖകളിൽ, പലരുടെയും പേരും ജനനതിയ്യതിയും രേഖപ്പെടുത്തിയത് തെറ്റായിട്ടായിരിക്കും. പേരുകളിൽ വരുന്ന അക്ഷര തെറ്റുകളാണ് കൂടുതലായുള്ളത്. സ്വന്തം പേരുപോലും ശരിക്കെഴുതാനറിയാത്ത നിരക്ഷരർ വേറെ. ഓൺലൈൻ ആയി ലഭിക്കുന്ന ഫോമുകൾ പൂരിപ്പിക്കാൻ ഇവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് ലക്ഷ്യം.

ഇന്ദിരാനഗർ, നയനഹള്ളി, ബസവൻഗുഡി തുടങ്ങിയ സ്ഥലങ്ങളിലുള്ള പള്ളികളിലും സമാനമായ രീതിയിലുള്ള കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ദേശീയ പൗരത്വ പട്ടികയെ ദക്ഷിണേന്ത്യയിലെ മുസ്ലീങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും തലമുറകളായി ഈ രാജ്യത്ത് താമസിക്കുന്നവരാണ് തങ്ങളെന്നും ഇമാം പറഞ്ഞു. മതനേതാക്കൾ, പള്ളി ഇമാമുകൾ, ഖത്തീബുകൾ തുടങ്ങിയവരും വെള്ളിയാഴ്‌ച്ച ജുമുഅ നമസ്‌കാരത്തിന് എത്തുന്നവരെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കുന്നുണ്ട്. പൗരത്വ പട്ടികയിൽ തെറ്റുകൾ കൂടാതെ വിവരങ്ങൾ ചേർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവൽക്കരണം നടക്കുന്നു.

2021 ലെ സെൻസസ് കണക്കെടുപ്പിന് 2020 ഏപ്രിലിൽ തുടക്കമാവും. നൂറുശതമാനം തെറ്റുകളില്ലാതെ രേഖകൾ സമർപ്പിക്കാൻ ഇവരെ സഹായിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും ഇമാം പറഞ്ഞു. തിരിച്ചറിയൽ രേഖകളിൽ തെററുകൾ വരാതിരിക്കാൻ സംസ്ഥാനത്തെ മുസ്ലീസമുദായങ്ങളിലുള്ളവരെ ബോധവത്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക വഖഫ് ബോർഡും കഴിഞ്ഞമാസം സർക്കുലർ ഇറക്കിയിരുന്നു. സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി യെദ്യൂരപ്പ സർക്കാർ ഒക്ടോബർ ആദ്യം ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് നഗരത്തിൽ താമസിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം ബംഗ്ലാദേശ് പൗരന്മാരെ നാട്ടിലേക്കയച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP