Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസിസിനായി തീവ്രവാദികളെ ഓൺലൈൻ വഴി റിക്രൂട്ട് ചെയ്യുന്നത് ബാംഗ്ലൂരിലെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്; ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലും തീവ്രവാദ പ്രചരണം

ഐസിസിനായി തീവ്രവാദികളെ ഓൺലൈൻ വഴി റിക്രൂട്ട് ചെയ്യുന്നത് ബാംഗ്ലൂരിലെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്; ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലും തീവ്രവാദ പ്രചരണം

ബാംഗ്ലൂർ:ഐസിസിനായി ഇറാഖിലേക്കും സിറിയയിലേക്കും ഓൺലൈൻ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ബാംഗ്ലൂർ സ്വദേശിയായ യുവാവാണെന്ന് വെളിപ്പെടുത്തൽ. ബ്രിട്ടീഷ് ചാനലായ ചാനൽ 4 ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ബാംഗ്ലൂരിലെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവാണ് തീവ്രവാദികൾക്ക് വേണ്ടി ട്വിറ്റർ കൈക്കാര്യം ചെയ്യുന്നതെന്നും ചാനൽ റിപ്പോർട്ട് ചെയ്തു. മെഹ്ദി എന്ന് ആദ്യ പേരുള്ള ഇയാളുമായി തങ്ങളുടെ റിപ്പോർട്ടർ സംസാരിച്ചുവെന്ന് അവകാശപ്പെട്ടാണ് റിപ്പോർട്ട്.

ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടൊണ് ഇയാൾ യുവാക്കളുമായി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ച് പോന്നത്. ഇയാളെ 17,700 പേർ പിന്തുടുരന്നുണ്ട്. എന്നാൽ ചാനൽ വാർത്ത പുറത്ത് വന്നതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ജീവന് ഭീഷണിയുണ്ടാവുമെന്നതിനാൽ മെഹ്ദിയുടെ മുഴുവൻ പേര് ചാനൽ പുറത്തു വിട്ടിട്ടില്ല. അതേസമയം ചാനലിന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഐസിസിന്റെ ആശയങ്ങളും നയങ്ങളും ഇയാൾ ട്വീറ്റുകളായി രാപകലില്ലാതെ പ്രചരിപ്പിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ ജിഹാദ പോരാളികളിൽ മൂന്നിൽ രണ്ട് ഭാഗവും മെഹ്ദിയുടെ ഫോളോവർമാരാണ്. മാതാപിതാക്കൾ തന്നെ ആശ്രയിച്ചല്ല കഴിയുകയായിരുന്നത് എങ്കിൽ താൻ എല്ലാം ഉപേക്ഷിച്ച് ഐസിസിൽ ചേരുമായിരുന്നു എന്ന മെഹ്തി പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് ജിഹാദികളുമായി നിരന്തരം ബന്ധപ്പെട്ടു വന്നിരുന്നതായും മെഹ്ദി അവകാശപ്പെട്ടു. തന്റെ ഫേസ് ബുക്ക് പേജിൽ രസകരമായ ചിത്രങ്ങളും അമാനുഷിക സിനിമകളെ കുറിച്ചുള്ള ചർച്ചകളും മറ്റും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

ഐസിസ് തീവ്രവാദികളും അനുകൂലികളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള മുഖ്യഉപാധി ആയിരുന്നു ഈ ട്വിറ്റർ അക്കൗണ്ട് എന്നാണ് കരുതപ്പെടുന്നത്. നേരത്തെ മുംബൈയിൽ നിന്നും ഐസിസിൽ ചേരാൻ പോയ ഇന്ത്യൻയുവാവ് തിരികെ നാട്ടിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP