Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബംഗാളി നടൻ യഷ് ദാസ്ഗുപ്ത ബിജെപിയിൽ; കൊൽക്കത്തയിൽ പാർട്ടി അംഗത്വം സ്വീകരിച്ചു, രാജ്യത്തെ യുവാക്കളിൽ ബിജെപിക്ക് വിശ്വസമുണ്ടെന്ന് പ്രതികരണം

ബംഗാളി നടൻ യഷ് ദാസ്ഗുപ്ത ബിജെപിയിൽ; കൊൽക്കത്തയിൽ പാർട്ടി അംഗത്വം സ്വീകരിച്ചു, രാജ്യത്തെ യുവാക്കളിൽ ബിജെപിക്ക് വിശ്വസമുണ്ടെന്ന് പ്രതികരണം

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളി നടൻ യഷ് ദാസ്ഗുപ്ത ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പാർട്ടിയുടെ ഭാഗമായത്. ബിജെപി നേതാക്കളായ കൈലാഷ് വിജയ്വർഗീയ, മുകുൾ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യഷ് ദാസ്ഗുപ്തയുടെ ബിജെപി പ്രവേശനം.

വിജയ്വർഗീയ പാർട്ടി അംഗത്വം കൈമാറി. അശോക് ഭദ്ര, മല്ലിക ബന്ധോപാധ്യായ്, പപിയ അധികാരി, സൗമിലി ഘോഷ് ബിശ്വാസ്, ത്രാമില ഭട്ടാചാര്യ എന്നിവരും യഷ് ദാസ്ഗുപ്തയ്ക്കൊപ്പം ബിജെപിയിലെത്തി. 'വൺ', 'മോൺ ജാനെ ന', 'ടോട്ടൽ ദാദഗിരി', 'ഫിദ' തുടങ്ങിയ ചിത്രങ്ങളിൽ യഷ് ദാസ്ഗുപ്ത വേഷമിട്ടിട്ടുണ്ട്.

രാജ്യത്തെ യുവാക്കളിൽ ബിജെപിക്ക് വിശ്വസമുണ്ടെന്നും വീട്ടുപേര്, രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവ നോക്കില്ലെന്നും യഷ് ദാസ്ഗുപ്ത പ്രതികരിച്ചു. 'എന്റെ ആശയം ബിജെപിയുമായി ചേർന്നു നിൽക്കുന്നു. എനിക്ക് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടി ബിജെപിയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP