Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവശനിലയിലായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ചിത്രം പങ്കുവച്ച് ബംഗാൾ ഗവർണർ; രൂക്ഷ വിമർശനവുമായി സിപിഎമ്മും രംഗത്ത്; ഗവർണറുടെ നടപടി വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: അവശനിലയിലായ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ബംഗാൾ മുന്മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ പ്രതിഷേധം. ചിത്രം പോസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും സിപിഐ.എം ബംഗാൾ ഘടകം ആവശ്യപ്പെട്ടു.

ജഗ്ദീപ് ധൻകറും ഭാര്യയും കഴിഞ്ഞ ദിവസം ബുദ്ധദേബ് ഭട്ടാചാര്യയുടെ വീട് സന്ദർശിച്ചിരുന്നു. അഷ്ടമി ദിനാശംസയും പൂർണാരോഗ്യവും നേരാനായാണ് വീട് സന്ദർശിച്ചതെന്നായിരുന്നു ബുദ്ധദേബിന്റെ ഫോട്ടോ പങ്ക് വെച്ചുകൊണ്ട് ഗവർണർ ട്വീറ്റ് ചെയ്തത്.
'ഭാര്യ സുദേശ് ധൻകറിനൊപ്പം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെയും അദ്ദേഹത്തിന്റെ ഭാര്യ മീരയെയും കണ്ടു. അഷ്ടമി ആശംസിക്കുന്നതിനോടൊപ്പം പൂർണാരോഗ്യവും നേർന്നു,' ഗവർണർ ട്വീറ്റ് ചെയ്തു.

കമ്മ്യൂണസ്റ്റുകളെ മാത്രമല്ല, പൊതുവിലുള്ള ജനങ്ങളെ വേദനിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് സിപിഐ.എം പറഞ്ഞത്.'അർപ്പണ ബോധത്തോടെ സംസ്ഥാനത്തെ സേവിച്ച അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ് സഖാവ് ഭട്ടാചാര്യ. എന്നാൽ അത്യന്തം അവശനിലയിലായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രമെടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത് ലോകമെമ്പാടുമുള്ള സിപിഐ.എം അനുഭാവികളുടെ മാത്രമല്ല, പൊതുവെ വലിയ ആളുകളുടെയും വികാരത്തെ വല്ലാതെ വേദനിപ്പിച്ചു. ഈ ചിത്രങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും,' ബംഗാൾ സിപിഐ.എം ട്വീറ്റ് ചെയ്തു.

ഗവർണറുടെ പോസ്റ്റിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ ബുദ്ധദേബിന്റെ ചിത്രങ്ങൾ ഗവർണറുടെ അക്കൗണ്ടിൽ നിന്നും ഇതുവരെയും നീക്കം ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP