Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാമതും പ്രസവിച്ചത് പെൺകുഞ്ഞിനെ; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ‌ ശ്രമിച്ച് ഭർത്താവ്; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

നാലാമതും പ്രസവിച്ചത് പെൺകുഞ്ഞിനെ; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ‌ ശ്രമിച്ച് ഭർത്താവ്; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

മാൾഡ: നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ‌ ശ്രമിച്ച് ഭർത്താവ്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ പൊലീസ് സേറ്റേഷൻ പരിധിയിലാണ് സംഭവം. ഇമ്രാൻ ഷെയ്ക്ക് എന്ന യുവാവാണ് നാലാമതും പെൺകുഞ്ഞിന് ജന്മം നൽതിയതോടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെൺകുട്ടിയെ പ്രസവിച്ചു എന്നാരോപിച്ച് ഇമ്രാൻ ഷെയ്ക്ക് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 10 വർഷം മുമ്പാണ് യുവതിയും പ്രതിയായ യുവാവും തമ്മിൽ വിവാഹിതരാകുന്നത്. ദമ്പതിമാർക്ക് മൂന്ന് പെൺമക്കളുണ്ട്. ഏഴ് ദിവസം മുമ്പ് യുവതി വീണ്ടും പെൺകുഞ്ഞിന് ജന്മം നൽകി.

ഇതോടെയാണ് പ്രതി സ്വന്തം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ യുവതിയെ മാൽഡ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP