Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാളിലുള്ള മുഴുവൻ അഭയാർത്ഥികൾക്കും മൂന്ന് ഏക്കർ വീതം സ്ഥലം പതിച്ച് നൽകും; കേന്ദ്ര സർക്കാരിന്റെയും സ്വകാര്യ ഉടമസ്ഥതയിലുമുള്ള കോളനികൾ നിയമവിധേയമാക്കും; ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുറന്നെതിർത്ത് മമത ബാനർജി

ബംഗാളിലുള്ള മുഴുവൻ അഭയാർത്ഥികൾക്കും മൂന്ന് ഏക്കർ വീതം സ്ഥലം പതിച്ച് നൽകും; കേന്ദ്ര സർക്കാരിന്റെയും സ്വകാര്യ ഉടമസ്ഥതയിലുമുള്ള കോളനികൾ നിയമവിധേയമാക്കും; ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുറന്നെതിർത്ത് മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തുള്ള എല്ലാ അഭയാർത്ഥികൾക്കും ഭൂമി പതിച്ചുനൽകുമെന്നാണ് മമതയുടെ പുതിയ പ്രഖ്യാപനം. അഭയാർത്ഥികൾക്ക് മൂന്ന് ഏക്കർ ഭൂമി വീതം നൽകുമെന്നും കേന്ദ്രസർക്കാരിന്റെയും സ്വകാര്യ ഉടമസ്ഥതയിലുമുള്ള സ്ഥലങ്ങളിലെ കോളനികൾ തൃണമൂൽ സർക്കാർ നിയമവിധേയമാക്കുമെന്നും മമത പ്രഖ്യാപിച്ചു.

സർക്കാർ ഭൂമിയിലുള്ള 94 കോളനികൾ നിയമവിധേയമാക്കിയിരുന്നെന്ന് മമത കാബിനറ്റ് യോഗത്തിന് പിന്നാലെ വിശദീകരിച്ചിരുന്നു. 'എന്നാൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലും നിരവധി അനധികൃത കുടിയേറ്റക്കാരുടെ കോളനികളുണ്ട്. അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അനുവദിക്കാനാകില്ല. ഇവർക്ക് ഉടമാസ്ഥാവകാശം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേന്ദ്രം ഒഴിപ്പിക്കൽ നോട്ടിസ് നൽകുകയാണ് ചെയ്തത്'- മമത പറഞ്ഞു.

രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ എതിർപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബംഗാളിൽ നടപ്പാക്കില്ലെന്നും മമത നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അസമിലെ പൗരത്വ പട്ടികയിൽ നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബിജെപി ഉത്തരം പറയണം. ഇവിടെ കുറച്ച് പേർ പൗരത്വ പട്ടികയുടെ പേരിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.

അസമിൽ പത്തൊൻപത് ലക്ഷം പേരാണ് ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്തായത്. അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാരായിട്ടുള്ളത്.

അതേസമയം, ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് തൃണമൂൽ കോൺഗ്രസ് സംരക്ഷണം നൽകുന്നത് അവർ വോട്ട് ബാങ്കായതുകൊണ്ടാണെന്ന് ബിജെപിയുടെ ഒരു മുതിർന്ന നേതാവ് പരിഹസിച്ചു. ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP