Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബംഗാളിൽ കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പുറത്തുനിന്നുള്ളവരെ വൻതോതിൽ ഇറക്കിയത് കാരണമെന്ന് മമതാ ബാനർജി

ബംഗാളിൽ കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പുറത്തുനിന്നുള്ളവരെ വൻതോതിൽ ഇറക്കിയത് കാരണമെന്ന് മമതാ ബാനർജി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കോവിഡ് വ്യാപനത്തിന് കാരണം ബിജെപിയുടെ നിലപാടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് പ്രചാരകരെ ബിജെപി വൻതോതിൽ സംസ്ഥാനത്തത് ഇറക്കിയിരുന്നു. ഇതാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമായതെന്നാണ് മമതയുടെ ആരോപണം. ബംഗാളിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ലെന്നും മമത കുറ്റപ്പെടുത്തി.

'അവർ പ്രചാരണത്തിനായി പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നു. അത് കോവിഡ് വ്യാപനം വർധിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോവിഡ് സാഹചര്യത്തെ ഞങ്ങൾ നല്ല രീതിയിൽ നിയന്ത്രിച്ചിരുന്നതാണ്. എന്നാൽ അവർ അതെല്ലാം കുഴപ്പത്തിലാക്കി.' മമത പറഞ്ഞു.

പ്രചാരണത്തിൽ നിന്ന് തന്നെ 24 മണിക്കൂർ നേരത്തേക്ക് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ കുറിച്ചും അവർ പ്രതികരിച്ചു.' ഒന്നിച്ച് വോട്ട് ചെയ്യണമെന്ന് ഹിന്ദുക്കളോടും, മുസ്ലീങ്ങളോടും, മറ്റുള്ളവരോടും പറയുന്നത് തെറ്റാണോ? എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും എന്നെ പരിഹസിക്കുന്ന പ്രധാനമന്ത്രി മോദിയുടെ കാര്യത്തിൽ എന്താണ് പറയാനുള്ളത്? അദ്ദേഹത്തെ എന്താണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ വിലക്കാത്തത്?' മമത ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നുണപ്രചാരണം നടത്തുന്നുവെന്നും മമത ആരോപിച്ചു. 'എൻആർസിയും എൻപിആറും ഇപ്പോഴും കേന്ദ്രം നിലനിർത്തിയിട്ടുണ്ട്. എന്നാൽ ലെബോങ്ങിൽ നടന്ന ഒരു മീറ്റിങ്ങിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ തനിക്ക് പദ്ധതിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.

അവരെ വിശ്വസിക്കരുത്. അവർ അധികാരത്തിലെത്തിയാൽ അസമിലെ 14 ലക്ഷം ബംഗാളികൾക്ക് ഉണ്ടായ അനുഭവം നിങ്ങൾക്കുമുണ്ടാകും. ബിജെപി ഒരു അപകടകാരിയായ രാഷ്ട്രീയ പാർട്ടിയാണ്. അത് ബംഗാളിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.' മമത ആരോപിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP