Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പശ്ചിമ ബംഗാൾ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് ഗവർണർ; ബിജെപിയുടെ സംസ്ഥാന വക്താവായിട്ടാണ് ഗവർണർ പെരുമാറുന്നതെന്ന് തിരിച്ചടിച്ച് തൃണമൂൽ കോൺ​ഗ്രസ്

പശ്ചിമ ബംഗാൾ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് ഗവർണർ; ബിജെപിയുടെ സംസ്ഥാന വക്താവായിട്ടാണ് ഗവർണർ പെരുമാറുന്നതെന്ന് തിരിച്ചടിച്ച് തൃണമൂൽ കോൺ​ഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാറിനും മുഖ്യമന്ത്രി മമതാ ബാനർജിക്കുമെതിരെ വിമർശനവുമായി ഗവർണർ ജഗ്ദീപ് ധൻകർ. ബംഗാൾ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സംസ്ഥാനത്തിനെതിരെ ഗവർണർ ഗുരുതര ആരോപണമുന്നയിച്ചത്. ആരോഗ്യമേഖല തകർന്നുവെന്ന് ഗവർണർ കുറ്റപ്പെടുത്തി. പൊതുവിതരണ സംവിധാനത്തെ രാഷ്ട്രീയവത്കരിച്ചു. പ്രതിപക്ഷത്തെ അടിച്ചമർത്തി, സംസ്ഥാനത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും ഗവർണർ ആരോപിച്ചു.ബംഗാളിലെ കൊവിഡ് മരണക്കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. പിന്നാലെയാണ് ഗവർണറും രംഗത്തിറങ്ങിയത്.

ഗവർണറുടെ രാഷ്ട്രീയ പരാമർശങ്ങൾക്കെതിരെ മമതാ ബാനർജി ഏപ്രിൽ 23ന് കത്തയച്ചിരുന്നു. പിന്നീടാണ് മുഖ്യമന്ത്രിയും ഗവർണറും കത്ത് യുദ്ധം തുടങ്ങിയത്. ഗവർണറുടെ വിമർശനത്തെ തള്ളി ബംഗാൾ സർക്കാറും രംഗത്തെത്തി. ഗവർണറുടെ വിമർശനത്തെ നോൺസെൻസ് എന്നാണ് വിശേഷിപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന വക്താവായിട്ടാണ് ഗവർണർ പെരുമാറുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയ പരാമർശം നടത്തുകയല്ല ഗവർണറുടെ ജോലിയെന്നും ബിജെപിയുടെ ഓഫിസ് രാജ്ഭവനിലേക്ക് മാറ്റണമെന്നും തൃണമൂൽ ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP