Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്ന അസ​ദു​ദ്ദീൻ ഒവൈസിക്ക് തിരിച്ചടി; എ.ഐ.എം.ഐ.എം നേതാവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു

ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്ന അസ​ദു​ദ്ദീൻ ഒവൈസിക്ക് തിരിച്ചടി; എ.ഐ.എം.ഐ.എം നേതാവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബീഹാറിലെ വിജയത്തിന് പിന്നാലെ പശ്ചിമ ബം​ഗാളിലും മത്സരിക്കാനൊരുങ്ങുന്ന അസ​ദു​ദ്ദീൻ ഒവൈസിക്ക് തിരിച്ചടി. പശ്ചിമ ബംഗാളിലെ എ.ഐ.എം.ഐ.എം നേതാവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. എ.ഐ.എം.ഐ.എം നേതാവ് ഷെയ്ഖ് അൻവർ ഹുസൈൻ പാഷയാണ് തൃണമൂലിൽ ചേർന്നത്.

ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒവൈസി പറഞ്ഞിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസദുദ്ദീൻ ഒവൈസിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതാണ് ഷെയ്ഖ് അൻവറിന്റെ നീക്കം. ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ബംഗാളിന് ഒവൈസിയെ ആവശ്യമില്ലെന്നും ഷെയ്ഖ് അൻവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ മമതാ ബാനർജിയുടെ നിലപാടിനെ പ്രശംസിക്കുന്നതായും ഷെയ്ഖ് അൻവർ പറഞ്ഞു. മമതയെ പോലെ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന നേതാവിനെ താൻ കണ്ടിട്ടില്ലെന്നും ഷെയ്ഖ് അൻവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP