Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടാരം പോലെയുള്ള വീട്ടിൽ വജ്രം പതിച്ച സ്വർണസിംഹാസനം വരെ പണിതീർത്ത ബെല്ലാരി രാജ മുങ്ങി; മന്ത്രിയായിരിക്കെ 18 കോടി കോഴപ്പണം വാങ്ങിയന്ന കേസിൽ പൊലീസ് വേട്ട തുടങ്ങിയതോടെ ജനാർദ്ദൻ റെഡ്ഡിയും കൂട്ടാളിയും മൊബൈലും സ്വച്ച്ഓഫ് ചെയ്ത് ഒളിവിൽ; ഇരുവർക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കൊട്ടാരം പോലെയുള്ള വീട്ടിൽ വജ്രം പതിച്ച സ്വർണസിംഹാസനം വരെ പണിതീർത്ത ബെല്ലാരി രാജ മുങ്ങി; മന്ത്രിയായിരിക്കെ 18 കോടി കോഴപ്പണം വാങ്ങിയന്ന കേസിൽ പൊലീസ് വേട്ട തുടങ്ങിയതോടെ ജനാർദ്ദൻ റെഡ്ഡിയും കൂട്ടാളിയും മൊബൈലും സ്വച്ച്ഓഫ് ചെയ്ത് ഒളിവിൽ; ഇരുവർക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെല്ലാരിയിലെ ഖനി രാജാവും മുൻ കർണാടക മന്ത്രിയുമായ ജി.ജനാർദ്ദൻ റെഡ്ഡി ഒളിവിൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ ബെല്ലാരി രാജ് ഒളിവിൽ പോയത്. റെഡ്ഡിയുടെ അടുത്ത അനുയായിയായ അലി ഖാനെ കേന്ദ്ര ക്രൈംബ്രാഞ്ച് തേടുന്നുണ്ട്. മന്ത്രിയായിരിക്കെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 18 കോടി കോഴപ്പണം കൈപ്പറ്റിയെന്നാണ് ഗാലി ജനാർദ്ദന റെഡ്ഡിക്കെതിരെയുള്ള കേസ്.

റെഡ്ഡിയെയും സഹായിയെയും കണ്ടെത്താൻ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. ഇരുവർക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.സാമ്പത്തികത്തട്ടിപ്പ് കേസിൽനിന്ന് ധനകാര്യ സ്ഥാപനമായ ആംബിഡന്റ് ഗ്രൂപ്പിനെ ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ റെഡ്ഡി ഒരുകോടി രൂപ കൈക്കൂലി നൽകിയതായും പൊലീസ് പറയുന്നു. റെഡ്ഡിയുടെയും സഹായി അലി ഖാന്റെയും ബെംഗളൂരുവിലെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ടി. സുനിൽ കുമാർ പറഞ്ഞു. ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.

നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിരൂപ തട്ടിയെന്നാരോപണമുള്ള കമ്പനിയാണ് ആംബിഡന്റ് ഗ്രൂപ്പ്. കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്തി നിയമനടപടിയിൽ നിന്നൊഴിവാകാനാണ് കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദ് മന്ത്രിയായിരുന്ന ജനാർദന റെഡ്ഡിയെ സമീപിച്ചത്. ബെംഗളൂരുവിലെ ഹോട്ടലിൽ താൻ ഇതിനായി റെഡ്ഡിയെ കണ്ടുവെന്ന് ഫരീദ് പറയുന്നു. കേസിൽ നിന്നൊഴിവാക്കിത്തരാമെന്ന് പറഞ്ഞ് റെഡ്ഡി 18 കോടി രൂപ കോഴപ്പണം ആവശ്യപ്പെട്ടെന്നാണ് ഫരീദ് പറയുന്നത്. തുക ഓഹരിദല്ലാളായ രമേഷ് കോത്താരിക്ക് കൈമാറി. ഇയാൾ തുക ഒരു ജൂവലറി ഉടമസ്ഥന് കൈമാറുകയും 57 കിലോഗ്രാം സ്വർണമായി മാറ്റുകയും ചെയ്തു. ഈ സ്വർണം റെഡ്ഡിയുടെ അടുത്ത അനുയായിയായ അലിഖാന് കൈമാറി.

വ്യവസായത്തിൽത്തുടങ്ങി രാഷ്ട്രീയത്തിലെത്തിയ ജനാർദന റെഡ്ഡി കർണാടകയിലെ ശക്തരായ നേതാക്കളിലൊരാളാണ്. ബല്ലാരിയിലെ ബിജെപി.യുടെ മുൻ അധ്യക്ഷൻകൂടിയാണ് അദ്ദേഹം. ബി.എസ്. യെദ്യൂരപ്പയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ജനാർദന റെഡ്ഡി പാർട്ടിനേതൃത്വവുമായി ഏറെ അടുപ്പത്തിലുമായിരുന്നു. 'ബല്ലാരി രാജ' എന്നറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന റെഡ്ഡി തന്റെ കൊട്ടാരസമാനമായ വീട്ടിൽ അതിഥികളെ സ്വീകരിക്കാൻ വജ്രം പതിപ്പിച്ച സ്വർണസിംഹാസനം വരെ പണികഴിപ്പിച്ചിരുന്നു. മുൻപുതന്നെ അഴിമതിക്കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള റെഡ്ഡി മൂന്നുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2015 മുതൽ ജാമ്യത്തിലാണ്.

അനേകായിരം കോടി രൂപയുടെ അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ സിബിഐ. അറസ്റ്റുചെയ്ത ജനാർദന റെഡ്ഡി ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും സാമ്പത്തികത്തട്ടിപ്പ് കേസിൽ കുരുങ്ങുന്നത്. ഈ കേസിൽ ആംബിഡന്റ് ഉടമയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ് റെഡ്ഡിയുടെ പങ്ക് വെളിച്ചത്താവുന്നത്. ആദ്യഗഡുവായി രണ്ട് കോടിരൂപ കൈമാറിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞവർഷം സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞവർഷം തന്റെ മകളുടെ വിവാഹത്തിനു മുന്നോടിയായി ജനാർദനറെഡ്ഡി വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ജനാർദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖര റെഡ്ഡിയും കരുണാകര റെഡ്ഡിയും ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥികളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP