Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പിശാചായി മാറുന്നു എന്ന പേടി; 11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു; പിതാവിനെതിരെയുള്ള വിചാരണയുമായി കോടതി

മറുനാടൻ ഡെസ്‌ക്‌

പിശാചായി മാറുന്നു എന്ന ഭയത്തിൽ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ പിതാവിനെതിരെയുള്ള വിചാരണ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷമാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നത്.

2019 സെപ്റ്റംബറിലാണ് സാക് ബെന്നെറ്റ് ഇക്കോ (23) 11 മാസം പ്രായമുള്ള സക്കാരി എന്ന സ്വന്തം ആൺകുഞ്ഞിനെ റെഡ്ക്ലിഫിലുള്ള ഇർവെൽ പുഴയിലേക്ക് എറിഞ്ഞത്. ഭാര്യയുമായി വഴക്കുണ്ടായതിന് ശേഷമായിരുന്നു ഇയാൾ.

കുഞ്ഞ് പിശാചായി രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് കണ്ട് ഭയപ്പെട്ടാണ് പുഴയിൽ എറിഞ്ഞതെന്നുമാണ് സാക് ബെന്നെറ്റിന്റെ ന്യായം. 11 മാസം പ്രായമുള്ള സക്കാരിയെ കൂടാതെ ബെന്നെറ്റിന്റെ ഭാര്യ എമ്മ ബ്ലോഡ് എട്ട് മാസം ഗർഭിണിയായിരുന്നു. ഗർഭിണിയായ തനിക്ക് കുഞ്ഞിന്റേയും ബെന്നെറ്റിന്റേയും കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്നും അതിനാൽ സ്വന്തം കാര്യങ്ങൾ ബെന്നെറ്റ് തന്നെ ചെയ്യണമെന്നും എമ്മ ആവശ്യപ്പെട്ടു. ഇതാണ് കുഞ്ഞിന്റെ മരണത്തിൽ കലാശിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP