Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരോഗമന വിശ്വാസം പ്രചരിപ്പിക്കുന്ന ഇടത്പക്ഷം മൂന്നര പതിറ്റാണ്ട് ഭരിച്ച സംസ്ഥാനം; ചന്ദ്രയാൻ 2ന്റെ ഡെപ്യുട്ടി പ്രോജക്ട് ഡയറക്ടറുടെ നാട്; എന്നിട്ടും വിദ്യാർത്ഥികൾ സ്‌കൂളിൽ പോകാൻ പേടിക്കുന്നത് പ്രേതബാധയെന്ന പ്രചരണത്തെ തുടർന്ന്

പുരോഗമന വിശ്വാസം പ്രചരിപ്പിക്കുന്ന ഇടത്പക്ഷം മൂന്നര പതിറ്റാണ്ട് ഭരിച്ച സംസ്ഥാനം; ചന്ദ്രയാൻ 2ന്റെ ഡെപ്യുട്ടി പ്രോജക്ട് ഡയറക്ടറുടെ നാട്; എന്നിട്ടും വിദ്യാർത്ഥികൾ സ്‌കൂളിൽ പോകാൻ പേടിക്കുന്നത് പ്രേതബാധയെന്ന പ്രചരണത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഹൂഗ്ലി: പ്രേതബാധ എന്ന പേടിയിൽ പശ്ചിമബംഗാളിലെ ഒരു സ്‌കൂളിലേക്ക് കുട്ടികൾ പോകുന്നില്ല. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ ശ്രീ അരബിന്ദോ വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പ്രേതബാധയുള്ളതായി വാർത്തകൾ പ്രചരിച്ചത്. ഇതോടെ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് എത്താതെയായി. ഇന്നലെ സ്‌കൂളിൽ എത്തിയത് ആകെ പതിനഞ്ച് വിദ്യാർത്ഥികളാണ്.

സ്‌കൂളിൽ നിന്ന് പേടിപ്പെടുത്തുന്ന രീതിയിൽ സ്ത്രീയുടെ ശബ്ദം കേൾക്കുന്നുവെന്നാണ് പരാതി. സ്‌കൂളിന് അടുത്തുള്ള വീട്ടിൽ വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്ത സ്ത്രീയുടേയും അപകടത്തിൽ മരിച്ച സ്‌കൂളിലെ വിദ്യാർത്ഥിനിയുടേയും ശബ്ദമാണ് കേൾക്കുന്നതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അസമയത്ത് ശബ്ദം കേൾക്കുന്നത് പതിവാണെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സ്‌കൂളിന്റെ പ്രവർത്തനം തകരാറിലാക്കുന്ന രീതിയിലാണ് കുട്ടികളുടെ കൊഴിഞ്ഞ് പോക്കെന്നാണ് അദ്ധ്യാപകർ പറയുന്നത്. സ്‌കൂളിൽ വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾ വ്യാജപ്രചാരണങ്ങളെക്കുറിച്ച് ബോധവൽക്കരണ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന ഇടത് പക്ഷം മൂന്നര പതിറ്റാണ്ട് ഭരിച്ച നാട്ടിലാണ് പ്രേതബാധ എന്ന അന്ധവിശ്വാസത്തിൽ പേടിച്ച് കുട്ടികൾ സ്‌കൂളിൽ പോകാതെ ഇരിക്കുന്നത്. മാത്രമല്ല, ചന്ദ്രയാൻ 2 ന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ചന്ദ്രകാന്ത കുമാറിന്റെ നാട് കൂടിയാണ് ഹൂഗ്ലി. 2001 ൽ ഐഎസ്ആർഒയിൽ ചേർന്ന് ആന്റിന സിസ്റ്റംസ്, ചന്ദ്രയാൻ -1, ജിസാറ്റ് -12, ആസ്‌ട്രോസാറ്റ് എന്നിവയിൽ സേവനം അനുഷ്ടിച്ച ആളാണ് ചന്ദ്രകാന്ത കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP