Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാർധക്യത്തിന്റെ അവശതയെത്തുടർന്ന് മരപ്പണി ഉപേക്ഷിച്ച് യാചകവൃത്തി സ്വീകരിച്ചു; ഒടുവിൽ ഭാര്യ പോലും അറിയാതെ കുടിലിൽ സൂക്ഷിച്ച മൂന്നു ചാക്ക് പണം കത്തിനശിച്ചു: ജീവിതസമ്പാദ്യം തകർന്ന മുംബൈ സ്വദേശിയുടെ കഥ ഇങ്ങനെ

വാർധക്യത്തിന്റെ അവശതയെത്തുടർന്ന് മരപ്പണി ഉപേക്ഷിച്ച് യാചകവൃത്തി സ്വീകരിച്ചു; ഒടുവിൽ ഭാര്യ പോലും അറിയാതെ കുടിലിൽ സൂക്ഷിച്ച മൂന്നു ചാക്ക് പണം കത്തിനശിച്ചു: ജീവിതസമ്പാദ്യം തകർന്ന മുംബൈ സ്വദേശിയുടെ കഥ ഇങ്ങനെ

മുംബൈ: ജീവിതസമ്പാദ്യമാകെ തകർന്ന് മാനസികമായി തകർന്ന അവസ്ഥയിലാണ് മുംബൈ കല്യാൺ സ്വദേശി മുഹമ്മദ് റഹ്മാൻ. വാർധക്യത്തിലെ അവശതയെത്തുടർന്ന് മരപ്പണി ഉപേക്ഷിച്ചു യാചകവൃത്തി സ്വീകരിച്ച ഇയാളുടെ സമ്പാദ്യമാകെ തകർന്നത് കുടിലിനു തീപിടിച്ചതോടെയാണ്.

ഭാര്യ പോലുമറിയാതെ മൂന്നു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കത്തിനശിച്ചത്. പത്ത് മുതൽ 50 വരെയുള്ള നോട്ടുകളും നാണയങ്ങളുമായിരുന്നു ചാക്കിൽ ഉണ്ടായിരുന്നത്.

മെഴുകുതിരിയിൽ നിന്നും കുടിലിൽ തീ പടർന്നെന്നാണ് വിവരം. സംഭവ സമയം റഹ്മാന്റെ ഭാര്യ ഫാത്തിമയാണ് വീട്ടിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട ഫാത്തിമ ഓടി രക്ഷപെട്ടു. പണം വീട്ടിൽ ഉള്ള വിവരം ഇവർക്ക് അറിയില്ലായിരുന്നു.

രണ്ട് ചാക്ക് പണം പൂർണ്ണമായും ചാരമായെന്നും എന്നാൽ ഒരു ചാക്കിന്റെ പകുതിയോളം കത്തിപ്പോകാതെ ശേഷിച്ചെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP