Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഫ് വിഷയത്തിൽ രാജ്യത്തു വീണ്ടും കൊലപാതകം; പതിനഞ്ചുകാരൻ ഉൾപ്പെടെ കന്നുകാലിക്കച്ചവടക്കാരായ രണ്ടുപേരെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു; ഗോവധ നിരോധന സംഘടനയിലെ അഞ്ചു പേർ അറസ്റ്റിൽ

ബീഫ് വിഷയത്തിൽ രാജ്യത്തു വീണ്ടും കൊലപാതകം; പതിനഞ്ചുകാരൻ ഉൾപ്പെടെ കന്നുകാലിക്കച്ചവടക്കാരായ രണ്ടുപേരെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു; ഗോവധ നിരോധന സംഘടനയിലെ അഞ്ചു പേർ അറസ്റ്റിൽ

റാഞ്ചി: ബീഫ് വിഷയത്തിൽ രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിക്ക് സമീപം ലത്തേഹാർ ജില്ലയിലാണ് ഗോമാതാവിന്റെ പേരു പറഞ്ഞ് കന്നുകാലി കച്ചവടക്കാരായ രണ്ടുപേരെ മരത്തിൽ കെട്ടിത്തൂക്കി കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവധ നിരോധനത്തിനെതിരെ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള 5 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ജനസഖ്യയിൽ മൂന്നാമത് നിൽക്കുന്ന മുസ്ലിം ജനവിഭാഗത്തിലേക്ക് പണം കൂടുന്നതുകൊണ്ടാണ് കന്നുകാലികച്ചവടക്കാരെ കൊലപ്പെടുത്തിയതെന്നാണ് കൊലപാതകത്തിന്റെ കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുറ്റ കൃത്യത്തിൽ എട്ടുപേർ ഉൾപ്പെട്ടതായും ഇതിൽ മൂന്നു പേർ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ലാത്തേഹാർ പൊലീസ് സൂപ്രണ്ട് അനൂപ് ബർതറായി അറിയിച്ചു. കൂടാതെ ഈ പ്രതികൾ മുൻപും കന്നുകാലി കച്ചവടക്കാരിൽ നിന്നും പശുവിനെ തട്ടിയെടുത്തതായും പണം അപഹരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പ്രതികളിൽ ഒരാളായ മിതിലേഷ് പ്രസാദ് യാഹു എന്നയാൾ ഗോ ക്രാന്തി മഞ്ച് എന്ന ഗോവധ നിരോധന സംഘടനയുടെ പ്രവർത്തകനാണെന്നും പൊലീസ് അറിയിച്ചു. റാഞ്ചിയിലെ ലാത്തേഹാർ ജില്ലയിലെ ജാബർ ഗ്രാമത്തിലെ മസ്ലും അൻസാരി (35), അസദ് ഖാൻ അലിയാസ് ഇബ്രാഹിം (15) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ച ശേഷം കൊന്നു വെള്ളിയാഴ്ച കെട്ടിത്തൂക്കിയത്. മർദ്ദിച്ചവശരാക്കിയ ഇരുവരുടെയും കൈകൾ പിന്നിൽ കെട്ടിയിടുകയും വായിൽ തുണി തിരുകി കയറ്റുകയും ചെയ്തതിനു ശേഷമാണ് കെട്ടിത്തൂക്കി കൊന്നത്.

എട്ട് കന്നുകാലികളുമായി വെള്ളിയാഴ്ച പുലർച്ചെ കച്ചവടത്തിനു പോവുകയായിരുന്നു ഇരുവരും. മസ്ലും ബാലുമത് സ്വദേശിയും അസദ് ഖാൻ നവാദാ ഗ്രാമവാസിയുമാണ് . കൊലപാതകത്തിനു പിന്നിൽ ചില ഹിന്ദു സംഘടനകളാണെന്നു നാട്ടുകാർ ആരോപിച്ചിരുന്നു.

സംഭവത്തെ തുടർന്ന് നാട്ടുകാർ റാഞ്ചി ചാത്രാ റോഡ് ഉപരോധിച്ചെങ്കിലും പൊലീസ് ഇവർക്ക് നേരെ ലാത്തി വീശി. കൊലപാതകത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ബന്ധു സംശയമുള്ള ഒരു വ്യക്തിയുടെ പേര് പൊലീസിനോട് പറഞ്ഞെങ്കിലും എഫ്.ഐ.ആറിൽ അത്തരത്തിലൊന്നും തന്നെ രേഖപെടുത്തിയിട്ടില്ല.

സംഭവം കച്ചവട സംബന്ധമായ എന്തെങ്കിലും വൈരാഗ്യത്തെ തുടർന്നാണോ എന്നും അന്വേഷിക്കും. കൊല്ലപ്പെട്ട രണ്ട് പേരും വലിയ രീതിയിലുള്ള മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ലത്തേഹർ പൊലീസ് സൂപ്രണ്ട് അനൂപ് ബർത്തേർ പറഞ്ഞു കൊലപാതകത്തെ തുടർന്ന് ഇതിനോടകം തന്നെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നാട്ടുകാരുമായി സംസാരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലപാതകം നടന്ന രീതി വളരെ ക്രൂരമാണെന്നും അന്വേഷണത്തിൽ യാതൊരു വീഴ്ചയും അനുവദിക്കില്ലെന്നും ഡിഐജി സാകേത് കുമാർ സിങ് പറഞ്ഞു.കഴിഞ്ഞ വർഷം ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക് എന്നയാളെ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ച് കൊന്നതും ഏറെ വിവാദമായിരുന്നു. ആക്രമണത്തിൽ അഖ്‌ലാക്കിന്റെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിനു പിന്നിൽ ഹിന്ദു സംഘടനകളായിരുന്നു. ദാദ്രി കൊലപാതകത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നിരുന്നത്. സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും ഉൾപ്പടെ തങ്ങളുടെ പുരസ്‌കാരങ്ങൾ തിരികെ നൽകുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP