Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ബീഫ് കയറ്റുമതിയിൽ വൻവർദ്ധന; ഒരു വർഷക്കാലയളവിൽ 7118 കോടിയുടെ വരുമാനം; പശുവിന്റെ പേരിൽ ആൾക്കൂട്ട കൊലനടത്തുമ്പോഴും ബീഫ് കച്ചവടം പൊടിപൊടിക്കുന്നത് ഉത്തരേന്ത്യയിൽ തന്നെ

രാജ്യത്ത് ബീഫ് കയറ്റുമതിയിൽ വൻവർദ്ധന; ഒരു വർഷക്കാലയളവിൽ 7118 കോടിയുടെ വരുമാനം; പശുവിന്റെ പേരിൽ ആൾക്കൂട്ട കൊലനടത്തുമ്പോഴും ബീഫ് കച്ചവടം പൊടിപൊടിക്കുന്നത് ഉത്തരേന്ത്യയിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ബീഫിനെതിരെ രാജ്യവ്യാപകമായ പ്രചാരണവും അതിന്റെ പേരിൽ കൊലപാതകങ്ങളും അരങ്ങേറുമ്പോൾ ഇന്ത്യയിൽ നിന്നുള്ള ബീഫ് പോത്തിറച്ചി കയറ്റുമതിയിൽ നാലു ശതമാനത്തോളം വർധന. അഗ്രിക്കൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോർട് ഡെവലപ്‌മെന്റ് അഥോറിറ്റി ധ എ പി ഇ ഡി എപ യുടെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 384,096 ടൺ പോത്തിറച്ചി ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചു. മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി 373,808 ടൺ ആയിരുന്നു. 7118 കോടി രൂപയുടെ വരുമാനമാണ് ഇത് വഴി നേടിയത്.

പോത്തിറച്ചിക്ക് പുറമെ ആട്ടിറച്ചി, പൗൾട്രി ഉത്പന്നങ്ങൾ എന്നിവ അടക്കമുള്ള സാധനങ്ങളുടെ കയറ്റുമതി വരുമാനം 6 .71 ശതമാനം വർധിച്ചതായി എ പി ഇ എ ഡി എയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബസ്മതി അരിയുടെ കയറ്റുമതി 9 .4 ശതമാനവും ബസ്മതി ഇതര അരിയുടെ കയറ്റുമതി 3 ശതമാനവും കൂടി. പരിപ്പ്, പയർ വർഗങ്ങളുടെ കയറ്റുമതി 26 ശതമാനം കൂടി.പോത്തിറച്ചി, അരി എന്നിവയുടെ കയറ്റുമതിയിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP