Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് കഴിക്കുന്നവർ ക്ഷേത്രത്തിന് സമീപം താമസിക്കുന്നുവെന്ന് ആരോപിച്ച് മലയാളികളെ മർദ്ദിച്ച വാർത്ത കെട്ടുകഥ; മർദ്ദനം ബൈക്കിന്റെ കാറ്റ് അഴിച്ചു വിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

ബീഫ് കഴിക്കുന്നവർ ക്ഷേത്രത്തിന് സമീപം താമസിക്കുന്നുവെന്ന് ആരോപിച്ച് മലയാളികളെ മർദ്ദിച്ച വാർത്ത കെട്ടുകഥ; മർദ്ദനം ബൈക്കിന്റെ കാറ്റ് അഴിച്ചു വിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

ബംഗളുരു: ബംഗളുരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത് ബീഫിന്റെ പേരിലാണെന്നത് കെട്ടുകഥ. സംഭവത്തിൽ നാല് പേർ അറസ്റ്റിലായതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്. ബസവരാജ (23), രംഗനാഥസ്വാമി (29), സുനിൽ (26), സന്തോഷ് (24) എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘം മലയാളി വിദ്യാർത്ഥികളുടെ ബൈക്കിന്റെ കാറ്റ് അഴിച്ചു വിട്ടത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചത്. എന്നാൽ ഇതിലേക്ക് ക്ഷേത്രത്തിന് സമീപം താമസിക്കുന്നവർ ബീഫ് കഴിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വരുത്താനായിരുന്നു ശ്രമം.

മലയാളി വിദ്യാർത്ഥിയായ മാർവിൻ മൈക്കൽ ജോയ് എന്ന വിദ്യാർത്ഥിക്കും സുഹൃത്തുക്കൾക്കുമാണ് മർദ്ദനമേറ്റത്. ഇവർക്കൊപ്പം താമസിച്ചിരുന്ന നേപ്പാളി വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റു. സംഭവത്തിൽ സഞ്ജയ് നഗർ പൊലീസിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഷോപ്പിലെ സി.സി.ടി.വിയിൽ നിന്ന് അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ കുറ്റവാളികളെ പിടികൂടാനും കഴിഞ്ഞു. ബീഫ് കഴിച്ച ശേഷം ക്ഷേത്രത്തിനു സമീപം സമയം ചെലവഴിച്ചെന്നു പറഞ്ഞാണു മൂന്നു മലയാളി വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി മർദിച്ചത് എന്നായിരുന്നു അഭ്യൂഹം.

ദണ്ഡുകളും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മർവിൻ മൈക്കിൾ ജോയിയെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമസസ്ഥലത്തുവച്ച് തദ്ദേശീയരുടെ സംഘം മലയാളികളെ ആക്രമിക്കുകയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവർ തങ്ങളെ മർദിച്ചതെന്നാരോപിച്ച് വിദ്യാർത്ഥികൾ പൊലീസിൽ പരാതി.ും നൽകി. ബംഗളൂരു വൃന്ദാവൻ കോളേജ് വിദ്യാർത്ഥികളാണു മൂവരും. ഇവർ താമസിക്കുന്നതിനടുത്തായി ഒരു അമ്പലമുണ്ട്. അതിനാൽ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയർ ഇവരോട് പറഞ്ഞിരുന്നു. ഇതു അവഗണിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥികളെ മർദിച്ചതെന്നായിരുന്നു ആരോപിച്ചത്.

മർവിനെ ആദ്യം ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ നിംഹാൻസിലേക്കു മാറ്റുകയായിരുന്നു. അക്രമികൾ മൂവരെയും മർദിച്ചശേഷം ബൈക്കുകളിൽ രക്ഷപ്പെട്ടു. പൊലീസിന്റെ വിശദ അന്വേഷണത്തിലാണ് ബീഫ് വിഷയം കെട്ടുകഥയാണെന്ന് വ്യക്തമായത്. പ്രതികളെ കുടുക്കാനായി പറഞ്ഞ കള്ളപ്പരാതിയായിരുന്നു ഇതെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP