Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വടിവാളുകൊണ്ട് ആക്രമിച്ചയാളോട് കരടിയുടെ പ്രതികാരം; കർണാടക വനത്തിൽ കയറിയ ആ കർഷകനെ കരടി കടിച്ചുകീറിത്തിന്നു

വടിവാളുകൊണ്ട് ആക്രമിച്ചയാളോട് കരടിയുടെ പ്രതികാരം; കർണാടക വനത്തിൽ കയറിയ ആ കർഷകനെ കരടി കടിച്ചുകീറിത്തിന്നു

ബാംഗ്ലൂർ: കൺമുന്നിലെത്തിയ കരടിയിൽനിന്ന് രക്ഷപ്പെടാനാണ് സോമണ്ണ വടിവാളുകൊണ്ട് അതിനെ ആക്രമിച്ചത്. എന്നാൽ, വെട്ടുകൊണ്ടതോടെ ക്രൂദ്ധനായ കരടി സോമണ്ണയെ തിരിച്ചാക്രമിച്ച് കൊന്നു. കൊന്നിട്ടും അരിശം തീരാതെ സോമണ്ണയുടെ വലതുകാൽ കടിച്ചുതിന്നു. സംഭവം കണ്ടുവന്ന മറ്റൊരാളെയും കരടി ആക്രമിച്ചു. ഒടുവിൽ നാലുമണിക്കൂറിനുശേഷം പൊലീസെത്തി കരടിയെ വെടിവച്ചുകൊന്നു.

കർണാടകയിലെ വിദൂര ഗ്രാമപ്രദേശമായ മധുഗിരിയിലാണ് സംഭവം. കാട്ടിലേക്ക് കടക്കുമ്പോഴാണ് സോമണ്ണ കരടിയുടെ മുന്നിൽപ്പെട്ടത്. അടുത്തെത്തിയ കരടിയെ കൈയിലിരുന്ന വടിവാളുകൊണ്ട് വെട്ടിയെങ്കിലും കരടി കൂടുതൽ വീര്യത്തോടെ സോമണ്ണയെ ആക്രമിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ കല്ലെറിഞ്ഞ് കരടിയെ തുരത്താൻ ശ്രമിച്ചു. ആളുകൾക്കുനേരെ ചീറിയടുത്ത കരടി, കൂട്ടത്തിലുണ്ടായിരുന്ന തിമ്മയ്യയെ ആക്രമിക്കകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മുഖത്തും ശരീരമാസകലവും പരിക്കേറ്റ തിമ്മയ്യ ബാംഗ്ലൂരിനടുത്ത് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

സോമണ്ണയുടെ മൃതദേഹത്തിനരികിൽനിന്ന് മാറാതെ അത് കടിച്ചുകീറിയ കരടിയെ തുരത്താനാകാതെ വന്നതോടെയാണ് ജനക്കൂട്ടം പൊലീസിനെ വിവരമറിയിച്ചത്. നാലുമണിക്കൂറോളം കരടി സംഭവസ്ഥലത്തുതന്നെയിരുന്നു. ഇതിനിടെ, സോമണ്ണയുടെ വലതുകാലും ഇടതുതുടയും അത് തിന്നുതീർക്കുകയും ചെയ്തു. സാധാരണ കരടികൾ മനുഷ്യരെ കൊലപ്പെടുത്തിയാലും ഭക്ഷിക്കാറില്ല. എന്നാൽ, ഈ കരടിയുടെ ചെയ്തി അസാാരണമായിരുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.

നാലുമണിക്കൂറിനുശേഷം സംഭവസ്ഥലത്തെത്തിയ പൊലീസ് കരടിയെ വെടിവച്ചുകൊല്ലുകയായിരുന്നു. ഭക്ഷണം കിട്ടാതെ നാട്ടിലേക്കിറങ്ങിയതാവാം കരടിയെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാവാം മനുഷ്യമാസം ഭക്ഷിക്കാൻ കാരണമെന്നും വന്യജീവി വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. മധുഗിരി ഉൾപ്പെട്ട തുമക്കുരു ജില്ലയിൽ ഓരോ വർഷവും അഞ്ച് വന്യമൃഗ ആക്രമണങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. പൊതുവെ കരടികൾ മനുഷ്യരെ ആക്രമിച്ചാലും മുറിവേൽപ്പിച്ചശേഷം ഓടിപ്പോകാറാണ് പതിവെന്നും അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP