Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർഡ്‌ബോർഡ് പെട്ടികൾ തലയിൽ വെച്ച പരീക്ഷ വാർത്തയാക്കി ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ; ബുദ്ധിശൂന്യവും വികൃതവുമായ നടപടിയെന്ന് വിമർശനം; സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് കോളേജ് അധികൃതർ

കാർഡ്‌ബോർഡ് പെട്ടികൾ തലയിൽ വെച്ച പരീക്ഷ വാർത്തയാക്കി ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ; ബുദ്ധിശൂന്യവും വികൃതവുമായ നടപടിയെന്ന് വിമർശനം; സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് കോളേജ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഹവേരി: വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതു തടയാൻ കാർഡ്‌ബോർഡ് പെട്ടികൾ തലയിൽവച്ച കോളജിന്റെ പരീക്ഷണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായിരിക്കുകയാണ്. വിവാദമായ നടപടിയിൽ കോളേജ് അധികൃതർ മാപ്പ് പറഞ്ഞതോടെയാണ് സംഭവം വാർത്തയാകുന്നത്. സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥികൾ കാർഡ്‌ബോർഡ് പെട്ടി തലയിൽ വെച്ച് പരീക്ഷ എഴുതുന്ന ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു. ഒക്ടോബർ 16ന് കർണാടകയിലെ ഹവേരിയിലുള്ള ഭാഗത് പ്രീ യൂണിവേഴ്‌സിറ്റി കോളജിലാണ് 'കാർഡ്‌ബോർഡ് പരീക്ഷ' നടന്നത്.കാർഡ്‌ബോർഡ് പെട്ടി വിദ്യാർത്ഥികളുടെ തലയിലൂടെ കമഴ്‌ത്തി ഇട്ടാണ് പരീക്ഷ എഴുതാൻ ഇരുത്തിയത്.

പെട്ടിയുടെ ഒരു വശത്ത് മുഖത്തിന്റെ വലുപ്പത്തിൽ ചതുരാകൃതിയിൽ ഒരു ദ്വാരം. ഇതിലൂടെ നോക്കി പരീക്ഷ എഴുതണം. തല തിരിക്കാൻ പാടില്ല. അതിനായിരുന്നു ഇത്തരം ബുദ്ധിശൂന്യമായ നടപടിയുമായി കോളേജ് എത്തിയത്. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പറയുന്നത് തികച്ചും വികൃതമായ പരീക്ഷണമാണ് ഇതെന്നാണ്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ കോളജിന്റെ നടപടിക്കെതിരെ കനത്ത പ്രതിഷേധം ഉയർന്നു. മാനേജ്‌മെന്റിനെതിരെ വകുപ്പ് മന്ത്രി എസ്.സുരേഷ് കുമാർ രംഗത്തെത്തി. നടപടി മനുഷ്യത്വരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്നേദിവസം ഉച്ചതിരിഞ്ഞാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും മാനേജ്‌മെന്റിന് നോട്ടിസ് നൽകിയെന്നും വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. പക്ഷേ ബീഹാറിൽ ഇത്തരത്തിൽ പരീക്ഷ നടന്നിട്ടുണ്ടെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായും മാനേജ്‌മെന്റ് പ്രതിനിധികൾ അവകാശപ്പെടുന്നു. എന്നാൽ പ്രതിഷേധം ശക്തമായതിനാൽ കാർഡ്‌ബോർഡ് കൊണ്ട് മുഖം മറയ്ക്കുന്ന രീതി ഉപേക്ഷിച്ചെന്നും അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP