Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പ്; രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി അഞ്ചുദിവസം അടഞ്ഞു കിടക്കാൻ വഴിയൊരുങ്ങുന്നു; പ്രതിസന്ധി 21 മുതൽ; കൂട്ട അവധിക്കു വഴിതെളിയുന്നത് അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവരുന്നതോടെ

ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പ്; രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി അഞ്ചുദിവസം അടഞ്ഞു കിടക്കാൻ വഴിയൊരുങ്ങുന്നു; പ്രതിസന്ധി 21 മുതൽ; കൂട്ട അവധിക്കു വഴിതെളിയുന്നത് അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവരുന്നതോടെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബാങ്ക് ഇടപാടുകാർക്ക് മുന്നറിയിപ്പ്. ഈ മാസം തുടർച്ചയായി അഞ്ചു ദിവസം ബാങ്കുകൾ അടച്ചിടാൻ വഴിയൊരുങ്ങുന്നു. ഈ മാസം 21 മുതൽ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്.

ഡിസംബർ 21-(വെള്ളി) ന് രാജ്യമൊട്ടുക്ക് പണിമുടക്ക് നടത്തുമെന്ന് രണ്ടു തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാൽ ബാങ്കുകൾ അവധിയാണ്. 26-(ബുധൻ) നും തൊഴിലാളി സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 (തിങ്കൾ) മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്.

ജീവനക്കാരുടെ വേതന നിർണയത്തിനെതിരേയാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്കാകട്ടെ, ബറോഡ, ദേന, വിജയ ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയും. ഈ വർഷം സെപ്റ്റംബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP