Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദാനി വിവാദത്തിൽ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; കാര്യങ്ങൾ നിരീക്ഷിക്കുന്നു; ആർബിഐ

അദാനി വിവാദത്തിൽ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; കാര്യങ്ങൾ നിരീക്ഷിക്കുന്നു; ആർബിഐ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആർബിഐ വ്യക്തമാക്കി.

ആർബിഐയുടെ മാർഗ നിർദേശങ്ങളുടെ പരിധിക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകൾ ഉള്ളത്. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണുള്ളതെന്നും ആർബിഐ വിശദീകരിച്ചു.

വിഷയത്തിൽ നിരീക്ഷണം തുടരുമെന്നും ഇന്ത്യൻ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കും. നിലവിലെ വിലയിരുത്തൽ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉൾക്കൊള്ളാനാകുന്ന വിധത്തിൽ സ്ഥിരതയോടെയാണ് നിലകൊള്ളുന്നതെന്നും ആർബിഐ വ്യക്തമാക്കി.

ഹിൻഡൻബർഗ് റിപ്പോർട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പല ആശങ്കകൾക്കും കാരണമായിരുന്നു. പിന്നാലെയാണ് ആർബിഐ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP