Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടാപ്പകൽ ഡൽഹിയിൽ കവർച്ച; എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന ഒന്നരക്കോടി മോഷ്ടിച്ചത് സെക്യൂരിറ്റിക്കാരനെ വെടിവച്ചു കൊന്ന്; മോഷണം നടത്തിയത് ബൈക്കിലെത്തിയ രണ്ടുപേർ

പട്ടാപ്പകൽ ഡൽഹിയിൽ കവർച്ച; എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന ഒന്നരക്കോടി മോഷ്ടിച്ചത് സെക്യൂരിറ്റിക്കാരനെ വെടിവച്ചു കൊന്ന്; മോഷണം നടത്തിയത് ബൈക്കിലെത്തിയ രണ്ടുപേർ

ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ പട്ടാപ്പകൽ വൻ കവർച്ച. ഡൽഹിയിൽ കാവൽക്കാരനെ വെടിവച്ചുവീഴ്‌ത്തിയ ശേഷം എ.ടി.എമ്മിൽ നിറയ്ക്കാനായി വാനിൽ കൊണ്ടുവന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞു. തിരക്കേറിയ ഡൽഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തിരക്കേറിയ കമലനഗർ പ്രദേശത്ത് ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

എ.ടി.എമ്മിൽ നിറയ്ക്കാനായി പണവുമായി വാൻ എ.ടി.എമ്മിന് സമീപം നിർത്തിയപ്പോൾ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. കാവൽക്കാരന്റെ തലയ്ക്ക് നേർക്ക് രണ്ട് തവണ വെടിവച്ചു. ദൃക്‌സാക്ഷികൾ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഗാർഡിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടിഎമ്മിൽ കാശ് നിറയ്ക്കാനെത്തിയ ബാങ്ക് ജീവനക്കാരേയും അക്രമികൾ ഭീഷണപ്പെടുത്തി. അതിന് ശേഷമാണ് കാശടങ്ങിയ ബാഗുമായി കടന്നത്. വിവിധ എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടു പോയ മുഴവൻ കാശും മോഷ്ടാക്കൾ കൊണ്ടു പോയി.

അക്രമികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. കമലനഗർ, രൂപ്‌നഗർ പ്രദേശങ്ങളിലെ വിവിധ എ.ടി.എമ്മുകളിൽ നിറയ്ക്കാനുള്ള പണമാണ് വാനിലുണ്ടായിരുന്നത്. കൊലാപതകത്തിനും മോഷണത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചുറ്റുവട്ടത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ പരിസരമായതിനാൽ വിദ്യാർത്ഥികളാണ് ഇവിടെ കൂടുതലായുള്ളത്. ഇവരേയും നിരീക്ഷണത്തിന് വിധേയമാക്കും.

ഡൽഹിയിൽ അടുത്ത കാലത്ത് നടക്കുന്ന രണ്ടാമത്തെ എടിഎം കവർച്ചയാണ് ഇത്. പടിഞ്ഞാറൻ ഡൽഹിയിലായിരുന്നു ആ സംഭവം. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയും മോഷണം പോയി. ഇന്നത്തെ സംഭവത്തോടെ എടിഎം സെന്ററുകളിൽ സുരക്ഷ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP