Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചുകോടി രൂപ തിരിച്ചു പിടിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലം ചെയ്യുന്നത് നടൻ വിജയകാന്തിന്റെയും ഭാര്യയുടെയും 100 കോടിയുടെ സ്വത്തുക്കൾ; ജപ്തി നടപടി എൻജിനീയറിങ് കോളജിന് കെട്ടിടങ്ങൾ നിർമ്മിക്കാൻ എടുത്ത ലോൺ കുടിശിഖ വന്നതിനാൽ; നിയമപരമായി നേരിടുമെന്ന് പ്രേമലത

അഞ്ചുകോടി രൂപ തിരിച്ചു പിടിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലം ചെയ്യുന്നത് നടൻ വിജയകാന്തിന്റെയും ഭാര്യയുടെയും 100 കോടിയുടെ സ്വത്തുക്കൾ; ജപ്തി നടപടി എൻജിനീയറിങ് കോളജിന് കെട്ടിടങ്ങൾ നിർമ്മിക്കാൻ എടുത്ത ലോൺ കുടിശിഖ വന്നതിനാൽ; നിയമപരമായി നേരിടുമെന്ന് പ്രേമലത

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരിലുള്ള 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലത്തിന് വെച്ചത് അഞ്ച് കോടി രൂപ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ. കാഞ്ചീപുരത്തെ എൻജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടിസിൽ പറയുന്നത്. കോളജിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എടുത്ത ബാങ്ക് വായ്പയായ 5 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണു ജപ്തി നടപടി. 5.52 കോടി രൂപയാണു വായ്പ ഇനത്തിൽ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി. കോളജിന് 92 കോടി രൂപയാണ് ബാങ്ക് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. വടപളനിയിലെ വീടിന് 4.25 കോടി രൂപയും സ്ഥലത്തിന് 3.04 കോടി രൂപയുമാണ് അടിസ്ഥാന വില.

സേവന പദ്ധതിയായി 20 വർഷം മുൻപാണു വിജയകാന്ത് കോളജ് തുടങ്ങിയത്. ശ്രീ ആണ്ടാൾ അളഗർ എജ്യുക്കേഷനൽ ട്രസ്റ്റാണു കോളജ് നടത്തുന്നത്. ജപ്തി നോട്ടിസിനെ നിയമപരമായി നേരിടുമെന്നും കോളജും, വീടും വീണ്ടെടുക്കുമെന്നും പ്രേമലതാ വിജയകാന്ത് പറഞ്ഞു. കോളജിന്റെ വികസന പ്രവർത്തനത്തിനാണു ലോൺ എടുത്തത്. നഗരത്തിനു പുറത്താണു കോളജ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ എൻജിനീയറിങ് കോളജുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പ പല ഗഡുക്കളായി തിരിച്ചടച്ചു വരികയായിരുന്നു. കോളജിലെ പ്രവേശന നടപടികൾ പൂർത്തിയാകുന്നതു വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് വഴങ്ങിയില്ലെന്നു പ്രേമലത പറഞ്ഞു.

2005-ലാണ് വിജയകാന്ത് ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം എന്ന ഡി.എം.ഡി കെ.യ്ക്ക് രൂപംനൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെയ്ക്ക് സംസ്ഥാന പാർട്ടി പദവി നഷ്ടമായിരുന്നു. മൂന്നു തിരഞ്ഞെടുപ്പുകളിൽ ആറുശതമാനത്തിൽ താഴെമാത്രം വോട്ടുലഭിച്ചതും ഈ കാലയളവിൽ പാർട്ടിയിൽനിന്ന് ഒരു എംപി.യോ എംഎ‍ൽഎ.യോപോലും തിരഞ്ഞെടുക്കപ്പെടാത്തതുമാണ് സംസ്ഥാനപദവി നഷ്ടമാകാനുള്ള കാരണം. തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റേതാണ് നടപടി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച് 29 സീറ്റിൽ ജയിച്ചതിനുശേഷമാണ് ഡി.എം.ഡി.കെ.യ്ക്ക് സംസ്ഥാന പാർട്ടിപദവി ലഭിച്ചത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു സീറ്റിൽപ്പോലും വിജയിക്കാതെ ആറുശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 2.19 ശതമാനമായി കുറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP