Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടു; ജനുവരി 31നും ഫെബ്രുവരി ഒന്നിനും ദേശ വ്യാപക ബാങ്ക് സമരം

വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടു; ജനുവരി 31നും ഫെബ്രുവരി ഒന്നിനും ദേശ വ്യാപക ബാങ്ക് സമരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാർ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ദേശവ്യാപക ബാങ്ക് സമരം. ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) പ്രതിനിധികൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. അതിൽ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങൾ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP