Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിഎൽ വാതുവെപ്പിൽ പങ്കെടുത്ത് പത്ത് ലക്ഷം നഷ്ടമായി; എടിഎം കൊള്ളയടിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ പിടിയിൽ

ഐപിഎൽ വാതുവെപ്പിൽ പങ്കെടുത്ത് പത്ത് ലക്ഷം നഷ്ടമായി; എടിഎം കൊള്ളയടിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ഐപിഎൽ വാതുവെപ്പിൽ 10 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വകാര്യ ബാങ്ക് ജീവനക്കാരൻ എടിഎം കൊള്ളയടിക്കാൻ ശ്രമിച്ച് പിടിയിലായി. ബിഹാറിലാണ് സംഭവം. പട്‌നയിലെ പത്രകർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഏജൻസിയുടെ എടിഎമ്മാണ് ഇയാൾ കൊള്ളയടിക്കാൻ ശ്രമിച്ചത്. മോഷണ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ഒരു സൈനികനുമുണ്ട്. സൈനികൻ ഉൾപ്പെടെ മറ്റുരണ്ടുപേരെകൂട്ടി പൊലീസ് അറസ്റ്റു ചെയ്തു.

സ്വകാര്യ ബാങ്കിന്റെ പുണെയിലെ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന കീർത്തി ശുഭം (28), ഇയാളുടെ ഭാര്യാസഹോദരനും ജമ്മുവിൽ ജോലി ചെയ്യുന്ന സൈനികനുമായ വാൽമീകി കുമാർ (32), സുഹൃത്ത് രാഹുൽ കുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. എടിഎം പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാരനായ ഒരാളാണ് പൊലീസിൽ വിവരം അറിയിച്ചത്.

സ്വകാര്യ ഏജൻസിയുടെ എടിഎം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേർന്ന് കീർത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ശ്രമം പരാജയപ്പെട്ടതിനേ തുടർന്നാണ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു എടിഎമ്മിൽ നിന്ന് പണം കൊള്ളയടിക്കാൻ തീരുമാനിച്ചത്. ആദ്യത്തെ ബാങ്കിന്റെ എടിഎമ്മിൽ 33 ലക്ഷം രൂപയും രണ്ടാമത്തെ എടിഎമ്മിൽ 2.5 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്.

ഐപിഎൽ വാതുവെപ്പിൽ 10 ലക്ഷം രൂപ നഷ്ടമായെന്നും ഇതുമൂലം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും കീർത്തി ശുഭം ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ദീപാവലി പ്രമാണിച്ച് വാൽമീകി കുമാർ അവധിക്ക് നാട്ടിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP